പ്രണയവർണ്ണങ്ങളുടെ ഗസൽ: സ്വവർഗ്ഗ പ്രണയത്തിൻ്റെ കഥ പറഞ്ഞ് പുതിയ ആൽബം

Published : Jul 03, 2022, 07:56 PM IST
പ്രണയവർണ്ണങ്ങളുടെ ഗസൽ: സ്വവർഗ്ഗ പ്രണയത്തിൻ്റെ കഥ പറഞ്ഞ് പുതിയ ആൽബം

Synopsis

പ്രണയവും വേർപിരിയലും പ്രണയനൊമ്പരങ്ങളും  നിറയുന്ന ഈ സംഗീത ആൽബത്തിന് വരികൾ രചിച്ചത് ധന്യ സുരേഷ് മേനോനാണ്

സ്വവർഗ്ഗ പ്രണയത്തിൻ്റെ വേറിട്ട വർണ്ണങ്ങൾ ചാലിച്ച പുതിയ ആൽബം അമോർ യൂട്യൂബിൽ റിലീസായി. ഫൈസൽ റാസി  സംഗീതം നൽകി നിർമ്മിച്ച  അമോറിൽ ആലപിച്ചിരിക്കുന്നത് ഗായിക ശിഖ പ്രഭാകറാണ്. പ്രണയവും വേർപിരിയലും പ്രണയനൊമ്പരങ്ങളും  നിറയുന്ന ഈ സംഗീത ആൽബത്തിന് വരികൾ രചിച്ചത് ധന്യ സുരേഷ് മേനോനാണ്. ശിഖ പ്രഭാകാറും നർത്തകി സായ് പ്രിയയുമാണ് അമോറിൽ നിറയുന്ന അഭിനേതാക്കൾ. ഛായാഗ്രഹണം റഹീം ഇബ്‌നു റഷീദും കൊറിയോഗ്രഫി വരദയും നിർവഹിച്ചിരിക്കുന്നു. 

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി