ആദ്യ സിനിമാപാട്ട് തന്നെ ഹിറ്റാക്കി അനന്യ

Web Desk   | Asianet News
Published : Jun 22, 2020, 01:16 PM IST
ആദ്യ സിനിമാപാട്ട് തന്നെ ഹിറ്റാക്കി അനന്യ

Synopsis

ജയസൂര്യ നായകനാകുന്ന വെള്ളം എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനന്യ പാടിയിരിക്കുന്നത്.

സ്‍കൂള്‍ ബെഞ്ചില്‍ കൂട്ടുകാര്‍ക്കിടയിലിരുന്ന് അനന്യ പാടിയ പാട്ട് അന്ന് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ പാട്ട് പഠിച്ച് പാടിയ അനന്യക്ക് സിനിമയിലേക്കും അവസരം വന്നിരുന്നു. അന്ന് അനന്യയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അനന്യയുടെ സിനിമപ്പാട്ടും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനന്യ പാടിയിരിക്കുന്നത്. ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രത്തിലെ പുലരിയിലച്ഛന്റെ എന്ന ഗാനം വൻ ഹിറ്റായിക്കഴിഞ്ഞു.

ബിജിപാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിതീഷ് നടേരി ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ആദ്യ സിനിമ ഗാനം തന്നെ അനന്യ അതിമനോഹരമായി പാടിയിരിക്കുന്നു. കണ്ണൂർ വാരം കല്ലേൻ വീട്ടിൽ  പുഷ്‍പൻ പ്രജിത ദമ്പതികളുടെ മകളാണ് അനന്യ. കാഴ്‍ചയ്‍ക്ക് തകറാറുണ്ട് അനന്യക്ക്. ധർമ്മശാല ബ്ലൈന്റ് സ്‍കൂൾ, വാരം യു പി എസ് എന്നിവിടങ്ങളിലാണ് അനന്യ പഠിക്കുന്നത്.

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി