അനുപമ പരമേശ്വരന്റെ തമിഴ് പടം; ലോക്ക്ഡൗണിലെ മനോഹര മെലഡി എത്തി

Published : Nov 27, 2025, 04:12 PM IST
Lockdown

Synopsis

അനുപമ പരമേശ്വരൻ നായികയാവുന്ന 'ലോക്ക്ഡൗണ്‍' എന്ന ചിത്രത്തിലെ 'കനാ' എന്ന ഗാനം പുറത്തിറങ്ങി. എ.ആർ. ജീവ സംവിധാനം ചെയ്യുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. സിനിമ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും.

നുപമ പരമേശ്വരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോക്ക്ഡൗണ്‍ എന്ന ചിത്രത്തിലെ മനോഹര​ഗാനം റിലീസ് ചെയ്തു. കനാ.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയത് എൻ.ആർ.രഘുനന്തൻ ആണ്. സാരഥി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് അപർണ ഹരികുമാർ ആണ്. ഡിസംബർ 5ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇതിന് മുന്നോടിയായി 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും.

എ ആർ ജീവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോക് ഡൗൺ. ചാർലി, നിരോഷ, പ്രിയ വെങ്കട്ട്, ലിവിംഗ്സ്റ്റൺ, ഇന്ദുമതി, രാജ്കുമാർ, ഷാംജി, ലൊല്ലു സബ മാരൻ, വിനായക് രാജ്, വിധു, അഭിരാമി, രവതി, സഞ്ജിവി, പ്രിയ ഗണേഷ്, ആശ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ എ ശക്തിവേൽ ആണ് ഛായാഗ്രഹണം. തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്കരന്‍ ആണ് നിര്‍മ്മാണം.

ഭയം, കരുത്ത്, അതിജീവനം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുന്ന ചിത്രമായിരിക്കും ലോക്ക്ഡൗണ്‍ എന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. എഡിറ്റിംഗ് വി ജെ സാജു ജോസഫ്, കലാസംവിധാനം എ ജയകുമാര്‍, നൃത്തസംവിധാനം ഷെരീഫ്, ശ്രീ ഗിരീഷ്, സ്റ്റണ്ട് ഓം ശിവപ്രകാശ്, കോസ്റ്റ്യൂം ഡിസൈനര്‍ മീനാക്ഷി ശ്രീധരന്‍, കോസ്റ്റ്യൂംസ് എം രാമകൃഷ്ണന്‍, മേക്കപ്പ് പി എസ് ചന്ദ്രു, എസ്എഫ്എക്സ് അരുണ്‍ എം.

സൗണ്ട് മിക്സ് ടി ഉദയ കുമാര്‍, ഡിഐ പിക്സല്‍ ലൈറ്റ് സ്റ്റുഡിയോ, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ലോവ്റെന്‍ സ്റ്റുഡിയോ, സ്റ്റില്‍സ് ചന്ദ്രു, പബ്ലിസിറ്റി ഡിസൈന്‍സ് വിജയ് വിഎക്സ്എം, ശ്യാം വി, ട്രെയ്‍ലര്‍ എഡിറ്റര്‍ കലൈയരസന്‍ എം, പിആര്‍ഒ സതീഷ് കുമാര്‍, കോ ഡയറക്ടേഴ്സ് എസ് സഗായം, സി സുബ്രഹ്‍മണ്യം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഭൂപതി, പ്രൊഡക്ഷന്‍ മാനേജര്‍ പുതുക്കോട്ടൈ എം നാഗു, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചന്ദ്രശേഖര്‍ വി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുബ്രഹ്‍മണ്യന്‍ നാരായണന്‍, എം ആര്‍ രവി, ഓഡിയോ ലൈക്ക മ്യൂസിക് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്