Bheeshma Parvam song : ആലാപനം ശ്രീനാഥ് ഭാസി; സുഷിന്‍ ശ്യാമിന്‍റെ ഈണത്തില്‍ 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ആദ്യ ഗാനം

Published : Jan 15, 2022, 07:27 PM IST
Bheeshma Parvam song : ആലാപനം ശ്രീനാഥ് ഭാസി; സുഷിന്‍ ശ്യാമിന്‍റെ ഈണത്തില്‍ 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ആദ്യ ഗാനം

Synopsis

'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം

അമല്‍ നീരദ് (Amal Neerad)- മമ്മൂട്ടി (Mammootty) കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ (Bheeshma Parvam) ആദ്യ ഗാനം പുറത്തെത്തി. 'ഈ വാനിന്‍ തീരങ്ങള്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. ലിറിക്കല്‍ വീഡിയോ രൂപത്തിലാണ് അണിയറക്കാര്‍ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്‍മ പര്‍വ്വം. ബിഗ് ബിക്കു ശേഷം അതിന്‍റെ തുടര്‍ച്ചയായ 'ബിലാല്‍' ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് പ്ലാന്‍ ചെയ്‍തിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ കാന്‍വാസും ഔട്ട്ഡോര്‍ സീക്വന്‍സുകള്‍ക്ക് പ്രാധാന്യവുമുള്ള ഒരു ചിത്രം സാധ്യമല്ലാതിരുന്നതിനാല്‍ പകരം ഈ സാഹചര്യത്തില്‍ ചിത്രീകരിക്കാവുന്ന ഒരു ചെറിയ ചിത്രം ഇരുവരും ചെയ്യുകയായിരുന്നു. 

അമല്‍നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കറും അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ ജെ മുരുകനുമാണ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി