ദിൽജിത്ത് ദോസഞ്ചിന്‍റെ 'കല്‍ക്കി'യിലെ ​ഗാനം; പ്രൊമോ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പ്

Published : Jun 16, 2024, 04:25 PM IST
ദിൽജിത്ത് ദോസഞ്ചിന്‍റെ 'കല്‍ക്കി'യിലെ ​ഗാനം; പ്രൊമോ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പ്

Synopsis

ജൂണ്‍ 27 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി 2898 എഡി’യുടെ സോം​ഗ് പ്രോമോ വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചാണ് ഈ ഗാനം ആലപിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. വെറും 21 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന പ്രൊമോ വീഡിയോയ്ക്ക് സരിഗമയുടെ തെലുങ്ക് യൂട്യൂബ് ചാനലിൽ മാത്രം ഇതിനകം ലഭിച്ചിരിക്കുന്നത് 1.4 മില്യണ്‍ കാഴ്ചകളാണ്. സന്തോഷ്‌ ഒരുക്കിയ ഈ പഞ്ചാബി ഗാനത്തിന്‍റെ പൂര്‍ണ്ണ രൂപം ഉടന്‍ പുറത്തിറക്കും.

ജൂണ്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. സാന്‍ ഡിയാ​ഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

ALSO READ : മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളില്‍ മുന്നേറി 'ഡിഎന്‍എ'

PREV
click me!

Recommended Stories

ഹർഷവർദ്ധൻ രാമേശ്വറിന്‍റെ സംഗീതം; ഭാവന നായികയാവുന്ന 'അനോമി'യിലെ ആദ്യ ഗാനമെത്തി
മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ