മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളില്‍ മുന്നേറി 'ഡിഎന്‍എ'

റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു

dna malayalam movie got good reviews among audience

ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ വീണ്ടും ത്രില്ലര്‍ തരംഗം. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത അഷ്കര്‍ സൗദാന്‍ ചിത്രം ഡിഎന്‍എ മികച്ച ത്രില്ലര്‍ എന്ന അഭിപ്രായം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഡിഎന്‍എ നിർമ്മിച്ചിരിക്കുന്നത്. എ കെ  സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്. 

റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്ന റെജി കോശി, ഇനിയ, ഗൗരി നന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്ന (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽകുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാതാരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ.

ALSO READ : ഫൈനല്‍ 5 ല്‍ എത്തിയ ജെന്‍റില്‍മാന്‍; അര്‍ജുന്‍ ജനപ്രീതി നേടിയ വഴികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios