Latest Videos

'ലൂസിഫറി'നു ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി; 'ഭോലാ ശങ്കര്‍' സോംഗ് പ്രൊമോ

By Web TeamFirst Published Jun 4, 2023, 11:18 AM IST
Highlights

കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

പ്രഭാസിനെയും ജൂനിയര്‍ എന്‍ടിആറിനെയും പോലെയുള്ള യുവതാരനിര തെലുങ്ക് സിനിമയെ മാറ്റങ്ങളുടെ വഴിയേ മുന്നോട്ട് നയിക്കുകയാണ്. വാണിജ്യ വിജയങ്ങളുടെ വ്യാപ്തിയില്‍ ബോളിവുഡിനെയും കവച്ചുവെച്ച് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഒന്നാം സ്ഥാനത്താണ് ടോളിവുഡ്. അതേസമയം യുവതാരനിര വന്നിട്ടും ചിരഞ്ജീവിയെപ്പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് കളമൊഴിയേണ്ടതായും വന്നിട്ടില്ല. തെലുങ്കിലെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്ന് ചിരഞ്ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യ ആയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം ഭോലാ ശങ്കര്‍ റിലീസിന് മുന്‍പുള്ള അവസാനവട്ട ജോലികളിലാണ്. ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.

ഭോലാ മാനിയ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയും കസര്‍ള ശ്യാമും ചേര്‍ന്നാണ്. മഹതി സ്വര സാഗര്‍ ആണ് സംഗീതം. ഗാനത്തിന്‍റെ പൂര്‍ണ്ണ ലിറിക് വീഡിയോ ഇന്ന് വൈകിട്ട് 4.05 ന് പുറത്തെത്തും. അജിത്ത് കുമാറിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തെത്തിയ ആക്ഷന്‍ ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ഭോലാ ശങ്കര്‍. എ കെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ രാമബ്രഹ്‍മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെഹര്‍ രമേശ് ആണ്. സഹനിര്‍മ്മാണം അജയ് സുങ്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിഷോര്‍ ഗരികിപട്ടി, എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്, സംഘട്ടനം റാം ലക്ഷ്മണ്‍, ദിലീപ് സുബ്ബരായന്‍, നൃത്തം ശേഖര്‍ മാസ്റ്റര്‍. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂസിഫര്‍ റീമേക്ക് ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണിത്.

ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍

click me!