കല്യാണിയുടെ സിനിമയിൽ അനിരുദ്ധിന്റെ പാട്ട്; 'ശേഷം മൈക്കില്‍ ഫാത്തിമ' ​ഗാനമെത്തി

Published : May 27, 2023, 08:20 PM IST
കല്യാണിയുടെ സിനിമയിൽ അനിരുദ്ധിന്റെ പാട്ട്; 'ശേഷം മൈക്കില്‍ ഫാത്തിമ' ​ഗാനമെത്തി

Synopsis

തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രം.

ല്യാണി പ്രിയദർശൻ നായികയായെത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. ‘ടട്ട ടട്ടര’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍  അനിരുദ്ധ് രവിചന്ദർ ആണ്. ഇതാദ്യമായാണ് മലയാളത്തിൽ അനിരുദ്ധ് സാന്നിധ്യം അറിയിക്കുന്നത്. 

ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രത്തിന്റെ  തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മനു സി കുമാർ ആണ്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഫുട്ബാൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയാണ് കല്യാണി ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. ജഗദീഷ് പളനിസാമി, സുധൻസുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഹിഷാം അബ്ദുള്‍ വഹാബ്  ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്,ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'വിൽ യു മാരി മീ'; സൽമാൻ ഖാനോട് ആരാധിക, മറുപടിയിൽ ഞെട്ടി ബോളിവുഡ് !

സന്താന കൃഷ്ണൻ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. കലാസംവിധാനം: നിമേഷ് താനൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത്ത് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പിആർഒ: പ്രതീഷ് ശേഖർ, വിഎഫ്എക്സ് റിയൽ വർക്ക്സ് സ്റ്റുഡിയോ (കോയമ്പത്തൂർ) തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

PREV
Read more Articles on
click me!

Recommended Stories

ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി
വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ