'കാൻസർ വേദ​നയിലും ചിരിക്കാൻ പഠിപ്പിച്ച ചേച്ചി' എന്ന് പോസ്റ്റ്; 'ഇതിൽ കൂടുതൽ എന്തെനിക്ക് വേണ'മെന്ന് റിമി ടോമി

Published : Apr 20, 2026, 10:45 AM IST
Rimi tomy

Synopsis

കാൻസർ അതിജീവിതനായ അരുൺ അപ്പു എന്നയാൾ ഗായിക റിമി ടോമിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചികിത്സയുടെ കഠിനമായ നാളുകളിൽ ചിരിക്കാനും വേദനകൾ മറക്കാനും സഹായിച്ചത് റിമിയുടെ ഊർജ്ജവും പോസിറ്റീവ് മനോഭാവവുമാണെന്ന് അരുൺ പറയുന്നു.

ലയാളികളുടെ പ്രിയപ്പെട്ട ​ഗായികയാണ് റിമി ടോമി. ആയിരിക്കണക്കിന് കാണികൾ വരുന്നൊരു സ്റ്റേജ് പ്രോ​ഗ്രാമിൽ റിമി ഉണ്ടെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല, ഷോ ഉഷാറും കളറും ആകും. തന്റെ എനർജി കാണികൾക്കും സമ്മാനിച്ച് റിമി സ്റ്റേജിൽ തകർക്കുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്. എപ്പോഴും സന്തോഷത്തോടെ മറ്റുള്ളവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന റിമി ടോമിയെ കുറിച്ചുള്ളൊരു പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. അരുൺ അപ്പു എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് വന്നത്. കാൻസർ സർവൈവറായ അരുൺ, തന്റെ വേദനകളിലിലും ചിരിക്കാൻ പഠിപ്പിച്ച ആളാണ് റിമി ടോമി എന്ന് പറയുന്നു.

"ഒരു കാൻസർ സർവൈവറായ എന്നെ, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടായ സമയങ്ങളിലും ചിരിക്കാൻ പഠിപ്പിച്ച ഒരാളാണ് റിമ ചേച്ചി. ചേച്ചിയുടെ എനർജിയും പുഞ്ചിരിയും, എപ്പോഴും പോസിറ്റീവ് ആയി നിൽക്കുന്ന മനോഭാവവും എനിക്ക് വലിയൊരു ആശ്വാസമായി. ചികിത്സയുടെ വേദനകളുടെ നടുവിൽ പോലും, ചേച്ചിയുടെ പാട്ടുകളും സംസാര ശൈലിയും കണ്ടപ്പോൾ ഞാൻ എന്റെ വേദനകൾ കുറച്ച് നേരത്തേക്കെങ്കിലും മറന്നു. ജീവിതം എത്ര കഠിനമായാലും, ഒരു പുഞ്ചിരി നമ്മളെ വീണ്ടും ഉയർത്താൻ കഴിയും എന്ന് ഞാൻ ചേച്ചിയിലൂടെ മനസ്സിലാക്കി. ഞാൻ തളർന്ന നിമിഷങ്ങളിൽ പോലും, വീണ്ടും ചിരിക്കാൻ ധൈര്യം നൽകിയ ആ പ്രചോദനത്തിന് ഞാൻ എപ്പോഴും നന്ദിയുണ്ട്.

റിമി ടോമി ചേച്ചിയുടെ കോമഡിയും, തഗ് ഡയലോഗുകളും എപ്പോഴും ഫുൾ എന്റർടെയിൻമെന്റ് തന്നെയാണ്. കോമഡി സ്റ്റൈൽ, എന്നെ കണ്ടാൽ സീരിയസ് ആണെന്ന് തോന്നും. പക്ഷേ ഞാൻ ഫുൾ കോമഡി ആണ്! ചിരിക്കാൻ വന്നവരെ ഞാൻ കരയിപ്പിക്കില്ല. ചിരിപ്പിച്ചിട്ട് മാത്രമേ വിടൂ! തഗ് ഡയലോഗുകൾ: എന്നെ underestimate ചെയ്‌താൽ. അതാണ് നിനക്ക് biggest mistake! ഞാൻ silent ആണെന്ന് കരുതണ്ട. time വന്നാൽ reply കൊടുക്കും! എന്റെ vibe match ആയാൽ. ഞാൻ super, ഇല്ലെങ്കിൽ ignore!. ഒരിക്കൽ എങ്കിലും നേരിൽ കണ്ടു സ്നേഹവും നന്ദിയും പറയാൻ കഴിയട്ടെ", എന്നാണ് അരുൺ കുറിച്ചത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട റിമി ടോമി മറുപടിയുമായി എത്തി. "ഒരുപാട് സന്തോഷം മോനെ.. ഇത് കേട്ടപ്പോൾ. ഇതിൽ കൂടുതൽ എന്താണ് എനിക്ക് കിട്ടേണ്ടത്", എന്നാണ് റിമി ടോമി കമന്റായി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് റിമിയെ പ്രശംസിച്ചും അരുണിന് എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞ് രം​ഗത്ത് എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

3 മിനിറ്റ് 22 സെക്കന്റിലൊരു സിനിമാനുഭവം, പാടിയത് എഐ ! ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്സിന്റെ 'ദ ക്വീൻ'
'എനിക്ക് തിരിച്ചുവരണമെന്നേ ഇല്ല, ഒരമ്പലത്തിലും പോകണ്ട, ആരെയും കാണണ്ട..'; മകളുടെ വിയോ​ഗത്തെ കുറിച്ച് കെ എസ് ചിത്ര