'ഞാനും നീയും' മലയാളിക്ക് ഓണ സമ്മാനമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംഗീത സമ്മാനം; ചത്തിനിയിലെ ഗാനം

Published : Sep 15, 2024, 09:50 AM ISTUpdated : Sep 15, 2024, 09:52 AM IST
'ഞാനും നീയും' മലയാളിക്ക് ഓണ സമ്മാനമായി  ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംഗീത സമ്മാനം; ചത്തിനിയിലെ ഗാനം

Synopsis

ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം ചിത്തിനിയിലെ 'ഞാനും നീയും' എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി.

കൊച്ചി: മധുര മനോഹര പ്രണയഗാനങ്ങളുടെ വസന്തകാലം എന്നും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള 
ഈസ്റ്റ് കോസ്റ്റ് വിജയൻ ഇത്തവണ മലയാളികൾക്ക്  ഓണത്തിന് ഒരു സംഗീത സമ്മാനവുമായി എത്തുന്നു. പുതിയ ചിത്രം ചിത്തിനി 'യിലെ 'ഞാനും നീയും' എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി.

ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.
കപിൽ കപിലൻ , സന മൊയ്തൂട്ടി എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു. വിനയ് ഫോർട്ടും ആരതി നായരും അഭിനയിച്ചിരിക്കുന്ന ഗാനം അതിമനോഹരമായ ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ്.

അമിത്ത് ചക്കാലയ്ക്കല്‍, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഹൊറർ- ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ ചിത്തിനി ബിഗ് ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് ആണ്. സെപ്റ്റംബര്‍ 27 നാണ് ചിത്രത്തിന്‍റെ റിലീസ്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. 

കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക്  യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തൂട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.

ജോയ് മാത്യു, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം രതീഷ്‌ റാം, എഡിറ്റിംഗ് ജോണ്‍കുട്ടി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം സുജിത്ത് രാഘവ്, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ രാജശേഖരൻ, കോറിയോഗ്രാഫി കല മാസ്റ്റര്‍, സംഘട്ടനം രാജശേഖരന്‍, ജി മാസ്റ്റര്‍, വിഎഫ്എക്സ് നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ് വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌ ഷിബു പന്തലക്കോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ്‌ ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്‌,പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി കെ പി മുരളീധരന്‍, സ്റ്റില്‍സ് അജി മസ്കറ്റ്, പി ആര്‍ ഒ- എ എസ് ദിനേശ്.

വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി നടി മോക്ഷ; 'ചിത്തിനി' ഈ മാസം തിയറ്ററുകളില്‍

ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രം 'ചിത്തിനി'യുടെ പ്രമോ ഗാനം പുറത്തിറങ്ങി

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്