ഇത് പൊളിക്കും..; തകർത്താടി ദുൽഖർ, 'കിംഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാരാ' എത്തി

Published : Jul 28, 2023, 06:24 PM ISTUpdated : Jul 28, 2023, 06:38 PM IST
ഇത് പൊളിക്കും..; തകർത്താടി ദുൽഖർ, 'കിംഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാരാ' എത്തി

Synopsis

ഐറ്റം നമ്പർ ​ഗാനത്തിന് ദുൽഖറിനൊപ്പം ചുടവുവയ്ക്കുന്നത് തെന്നിന്ത്യൻ താരം റിതികാ സിങ്ങാണ്. 

വരും ആവേശത്തോടെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. 'കലാപക്കാരാ' എന്ന് തുടങ്ങുന്ന ​ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ ​ഗംഭീര നൃത്തം ഈ ​ഗാന​രം​ഗത്ത് കാണാനാകുമെന്നാണ് പ്രതീക്ഷ. ഐറ്റം നമ്പർ ​ഗാനത്തിന് ദുൽഖറിനൊപ്പം ചുടവുവയ്ക്കുന്നത് തെന്നിന്ത്യൻ താരം റിതികാ സിങ്ങാണ്. ദുല്‍ഖറിന്‍റെ ഗംഭീര പിറന്നാള്‍ സമ്മാനമാണ് ഗാനമെന്നാണ് ഏവരും പറയുന്നത്. 

മലയാളത്തിൽ 'കലാപക്കാരാ' എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ 'ഹല്ലാ മച്ചാരെ', തമിഴിൽ 'കലാട്ടക്കാരൻ', ഹിന്ദിയിൽ 'ജല ജല ഹായ്' എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ജേക്സ് ബിജോയ് ആണ് ​പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ച ​ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ജോ പോൾ ആണ്. 

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും. ദുല്‍ഖറിന്‍റെ മാസ്സ് ആക്ഷന്‍ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാണം.

പിറന്നാൾ സർപ്രൈസ്; ദുൽഖർ ഇനി 'ലക്കി ഭാസ്‌കര്‍', സംവിധാനം വെങ്കി അറ്റ്‌ലൂരി

ദുല്‍ഖറിനൊപ്പം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിമീഷ് രവി,ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്