Minnal Murali Song : 'എടുക്കാ കാശായ്'; ഷാന്‍ റഹ്മാന്‍റെ ഈണത്തില്‍ മിന്നല്‍ മുരളിയിലെ ഗാനം

Published : Dec 08, 2021, 12:46 PM IST
Minnal Murali Song : 'എടുക്കാ കാശായ്'; ഷാന്‍ റഹ്മാന്‍റെ ഈണത്തില്‍ മിന്നല്‍ മുരളിയിലെ ഗാനം

Synopsis

നെറ്റ്ഫ്ളിക്സില്‍ ഡിസംബര്‍ 24 റിലീസ്

ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസില്‍ ജോസഫ് (Basil Joseph) സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയിലെ (Minnal Murali) പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. 'എടുക്കാ കാശായ്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനും പാടിയിരിക്കുന്നത് ശ്വേത അശോകുമാണ്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആണ്. ഈ മാസം 24നാണ് നെറ്റ്ഫ്ളിക്സ് റിലീസ്. എന്നാല്‍ അതിനു മുന്‍പ് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടക്കുക. ഈ മാസം 16നാണ് ജിയോ മാമിയിലെ പ്രദര്‍ശനം. 

ഗോദയുടെ വിജയത്തിനു ശേഷം ബേസിലും ടൊവീനോയും ഒരുമിച്ചിരിക്കുന്ന ചിത്രത്തിന് നെറ്റ്ഫ്ളിക്സ് റിലീസോടെ കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും അഭിനയിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ. 

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്