പുതുമുഖ നായികമാരെ അവതരിപ്പിച്ച് ഒമര്‍ ലുലു; 'നല്ല സമയം' വീഡിയോ സോംഗ്

Published : Oct 30, 2022, 08:29 PM IST
പുതുമുഖ നായികമാരെ അവതരിപ്പിച്ച് ഒമര്‍ ലുലു; 'നല്ല സമയം' വീഡിയോ സോംഗ്

Synopsis

ഇര്‍ഷാദ് അലിയാണ് നായകന്‍

ഒമര്‍ ലുലു ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒരുക്കിയ ചിത്രമാണ് നല്ല സമയം. ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്. നാല് പുതുമുഖ നായികമാരാണ് ചിത്രത്തില്‍. പുറത്തെത്തിയ വീഡിയോ സോംഗിലൂടെ ഇവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു ഒമര്‍ ലുലു. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫ്രീക്ക് ലുക്കില്‍ ഫ്രണ്ട്‍സുമായി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാജീവ് ആലുങ്കല്‍ ആണ്. ചിത്ര എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എസ് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.

ALSO READ : 'മോശം ചിത്രങ്ങള്‍ മോശമെന്നുതന്നെ പറയണം'; ആരാധകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കമല്‍ ഹാസന്‍

ആക്ഷന്‍ ഹീറോ ആയി ബാബു ആന്‍റണിയുടെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പവര്‍ സ്റ്റാര്‍. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും പവർസ്റ്റാർ എന്ന് ഒമർ ലുലു പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്