'പേസ് മേക്കറുമായി നാലാം വർഷം, ജീവിച്ചിരിക്കുന്നത് തന്നെ വലിയ ഭാഗ്യം': ഹരീഷ് ശിവരാമകൃഷ്ണന്‍

By Web TeamFirst Published Oct 23, 2020, 9:36 AM IST
Highlights

ജീവിച്ചിരിക്കുന്നത് ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന എറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചിരിക്കുന്നത്. 

പഴയ പാട്ടുകള്‍ മനോഹരമായി സ്‌റ്റേജുകളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹരീഷിന്റെ പാട്ട് വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും തരംഗമാകാറുണ്ട്. 'അകം' എന്ന  സംഗീത ബാന്‍ഡിന് പുറമെ മലയാളത്തില്‍ പിന്നണി ഗാനരംഗത്തും സജീവമാണ് ഹരീഷ്.

ഇപ്പോഴിതാ ഹരീഷിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. തന്നെപറ്റി ഇതുവരെയും അധികമാര്‍ക്കും അറിയാത്തൊരു കാര്യമാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തോള്‍ എല്ലിന് താഴെ നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദ്‌റെജിന്റെ പൂട്ടോളം വലിപ്പമുളള പേസ്‌മേക്കറുമായി ഇത് നാലാം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന എറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും എന്നാണ് പുതിയ ചിത്രം പങ്കുവെച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. 

ആധുനിക വൈദ്യശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കും ഒരുപാട് നന്ദി. സ്‌നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. മോര്‍ പവര്‍ ടു മീ. കുളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല, കണ്ണുപൊട്ടന്‍ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നുവെന്നും ഹരീഷ് ശിവരാമകൃഷണന്‍ കുറിച്ചു.

തോൾ എല്ലിന് താഴെ, നെഞ്ചിൻ കുഴിയിൽ ഒരു godrej ഇന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വർഷം....

Posted by on Thursday, 22 October 2020
click me!