ഹർഷവർദ്ധൻ രാമേശ്വറിന്‍റെ സംഗീതം; ഭാവന നായികയാവുന്ന 'അനോമി'യിലെ ആദ്യ ഗാനമെത്തി

Published : Jan 21, 2026, 10:53 PM IST
I Am Screaming In Silence Video anomie movie bhavana

Synopsis

'അനിമൽ' ഫെയിം ഹർഷവർദ്ധൻ രാമേശ്വർ ഭാവനയുടെ 'അനോമി' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. 

അർജുൻ റെഡ്ഡി, അനിമൽ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ സംഗീത വിസ്മയം തീർത്ത ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിലേക്ക്. ഭാവന കേന്ദ്രകഥാപാത്രമാകുന്ന 'അനോമി' എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധന്റെ സംഗീതം മലയാളികൾക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ഐ ആം സ്ക്രീമിംഗ് ഇൻ സൈലൻസ്' (Iam screaming in silence) എന്ന ആദ്യ ഗാനം ഇപ്പോൾ പുറത്തിറങ്ങി. തെന്നിന്ത്യൻ താരം ആൻഡ്രിയ ജെറമിയ ആലപിച്ച ഈ ഗാനം ഹർഷവർദ്ധന്റെ തനതായ ശൈലിയിലുള്ള തീവ്രമായ സംഗീതാനുഭവമാണ് സമ്മാനിക്കുന്നത്. വൈകാരികമായ മുഹൂർത്തങ്ങളെ സംഗീതത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന ഹർഷവർദ്ധന്റെ മികവ് ഈ ഗാനത്തിലും പ്രകടമാണ്.

ചിത്രത്തിലെ നായികയായ ഭാവന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനക്കരുത്തും വേദനയും ഒറ്റപ്പെടലും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ഹർഷവർദ്ധന്റെ ഈ സംഗീത സൃഷ്ടി. കഥയുടെ ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിൽ അതീവ ഹൃദ്യമായാണ് അദ്ദേഹം ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭാവനയുടെ മികച്ച പ്രകടനം കൂടി ചേരുമ്പോൾ 'അനോമി'യിലെ ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ഹർഷവർദ്ധന്റെ വരവ് മലയാള സിനിമയ്ക്കും വലിയൊരു മുതൽക്കൂട്ടാവുകയാണ്.

നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ അപർണ ഗിരീഷ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ
മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ