ഇന്ദ്രജിത്തിന്റെ നായിക അനശ്വര രാജൻ; 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലറി'ലെ മനോഹര മെലഡി എത്തി

Published : May 18, 2025, 12:25 PM ISTUpdated : May 18, 2025, 12:29 PM IST
ഇന്ദ്രജിത്തിന്റെ നായിക അനശ്വര രാജൻ; 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലറി'ലെ മനോഹര മെലഡി എത്തി

Synopsis

ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും.

ന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലറിലെ ​ഗാനം റിലീസ് ചെയ്തു. അതിരൻ അടക്കമുള്ള സിനിമകൾക്ക് സം​ഗീതം ഒരുക്കിയ പി എസ് ജയഹരി ആണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ആലാപനവും. മഹേഷ് ​ഗോപാൽ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും.

ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മ്യൂസിക് 247നാണ് മ്യൂസിക് പാർട്നർ. 

 

എക്സിക്യുട്ടീവ് പ്രൊഡ്യൂസഴ്സ്: ബാബു ആർ & സാജൻ ആന്റണി, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: സോബിൻ സോമൻ, കലാ സംവിധാനം: സാബു റാം, സംഗീതം: പി എസ് ജയ്ഹരി, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, ഗാനരചന: മഹേഷ് ഗോപാൽ, വസ്ത്രാലങ്കാരം: ബ്യുസി ബേബി ജോൺ, മേക്കപ്പ്: ബൈജു ശശികല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംജി എം ആൻ്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ശരത് വിനായക്, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ലിറിക് വീഡിയോ & ക്രീയേറ്റീവ്സ്: റാബിറ്റ് ബോക്സ് ആഡ്‌സ്, സ്റ്റിൽസ്: അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, പി ആർ ഓ: വാഴൂർ ജോസ്, ഹെയ്ൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്