റോഷൻ മാത്യു- സെറിൻ ശിഹാബ് ഒന്നിക്കുന്ന ‘ഇത്തിരി നേരം'; ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

Published : Oct 10, 2025, 06:57 PM IST
roshan mathew serin shihab

Synopsis

"അകലുന്നു മെല്ലെ നനവുള്ള മേഘം "എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സൂരജ് സന്തോഷ് ആലപിച്ചിരിക്കുന്ന ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത് ബേസിൽ സി.ജെയാണ്. 

റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേരം ’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. "അകലുന്നു മെല്ലെ നനവുള്ള മേഘം "എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രണയം തുളുമ്പുന്ന മനോഹരമായ ഗാനം എഴുതി സംഗീതം നൽകിയത് ബേസിൽ സി.ജെ യാണ് . പാടിയിരിക്കുന്നത് സൂരജ് സന്തോഷ്.

പ്രതീക്ഷ നൽകുന്ന ചിത്രം

ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. ചിത്രത്തിൽ റോഷൻ, സെറിൻ എന്നിവരെ കൂടാതെ നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ: രാകേഷ് ധരൻ , എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്‌, മ്യൂസിക്കും ലിറിക്‌സും: ബേസിൽ സിജെ , സൗണ്ട് ഡിസൈൻ: ലൊകേഷൻ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ , പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ, കോസ്റ്യൂംസ്: ഫെമിന ജബ്ബാർ, മേക്കപ്പ്: രതീഷ് പുൽപ്പള്ളി ,വി എഫ് എക്സ്: സുമേഷ് ശിവൻ , കളറിസ്റ്റ്: ശ്രീധർ വി - ഡി ക്ലൗഡ് ,അസിസ്റ്റന്റ് ഡയറക്ടർ: നിരഞ്ജൻ ആർ ഭാരതി ,അസ്സോസിയേറ്റ് ഡയറക്റ്റർ: ശിവദാസ് കെ കെ ഹരിലാൽ ലക്ഷ്മണൻ ,പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ ആർ , സ്റ്റിൽസ്: ദേവരാജ് ദേവൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ രാജു ഷിജോ ജോസഫ് , സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ: സർക്കാസനം ഡിസ്ട്രിബൂഷൻ: ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ് ട്രെയിലർ: അപ്പു എൻ ഭട്ടതിരി പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ: മഞ്ജു ഗോപിനാഥ്‌ , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്

 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്