Peace Movie : ഗായകനായി ജോജു; 'പീസി'ലെ 'കള്ളത്തരം' പാട്ടെത്തി

Published : Jul 26, 2022, 02:15 PM IST
Peace Movie : ഗായകനായി ജോജു; 'പീസി'ലെ 'കള്ളത്തരം' പാട്ടെത്തി

Synopsis

ജോജു ജോർജ്ജാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ജോജു ജോർജിനെ(Joju George) നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ലെ(Peace) രണ്ടാം ​ഗാനം പുറത്തിറങ്ങി. ജോജു ജോർജ്ജാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ  വരികളും വിഷ്വൽസും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നതാണ്. ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. ദിനു മോഹൻ എഴുതിയ പാട്ടിന്റെ  സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്.

ജോജുവിനൊപ്പം ആശാ ശരത്ത്,  രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ തുടങ്ങി വലിയ താരനിര ഈ സിനിമയിലുണ്ട്. നവാഗതനായ സൻഫീർ. കെ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ 80 ദിവസങ്ങൾ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചത്. 

 
സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്. ചിത്രസംയോജനം -  നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് - ഷാജി പുൽപള്ളി, വസ്ത്രധാരണം -മാർക്കറ്റിംഗ് പ്ലാനിങ് PRO ഒബ്സ്ക്യൂറ.ജിഷാദ് ഷംഷുദ്ദീൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്

'മുത്ത്‌ പോലത്തെ ചിരി, അവാർഡുകൾക്കും മേലെ'; നഞ്ചിയമ്മയെ കുറിച്ച് ഷഹബാസ് അമൻ

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്