Pushpa Song : അല്ലുവിനൊപ്പം സാമന്തയും തകർത്താടിയ ​'ഊ ആണ്‍ടവാ'; 'പുഷ്പ'യിലെ ഗാനം പുറത്തുവിട്ടു

Published : Jan 07, 2022, 09:32 PM IST
Pushpa Song : അല്ലുവിനൊപ്പം സാമന്തയും തകർത്താടിയ ​'ഊ ആണ്‍ടവാ'; 'പുഷ്പ'യിലെ  ഗാനം പുറത്തുവിട്ടു

Synopsis

ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പ(Pushpa) തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പുഷ്പയിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയും(Samantha) ഡാന്‍സ് നമ്പറുമായി എത്തിയിരുന്നു. സാമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ കൂടി ആയിരുന്നു ഇത്. ഇപ്പോഴിതാ ഈ ​ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

'പുഷ്പ'സിനിമയിൽ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഈ ഐറ്റം ഡാൻസ്. കയ്യടിയും വിമർശനവും ഒരുപോലെ നേരിട്ട ഗാനം കൂടിയാണിത്. പുരുഷന്മാരുടെ സംഘടനാ ഗാനത്തിന് വിമർശനവുമായി വരികയും പുരുഷന്മാരെ മോശമായി വരികളിൽ പ്രതിനിധാനം ചെയ്യുന്നു എന്നും പറഞ്ഞിരുന്നു. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

മലയാളത്തില്‍ രമ്യ നമ്പീശനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അല്ലു അർജുന്റെ വില്ലനായി എത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു. അതേസമയം, ഇന്ന് രാത്രി 8 മണി മുതല്‍ ചിത്രം അമസോണില്‍ സ്ട്രീമിങ് ആരംഭിച്ചു. തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'ഏറുന്നോ തമോവനനിരകൾ..'; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദ'ത്തിലെ ​ഗാനം പുറത്ത്, റിലീസ് ജൂലൈ 31ന്
തീപ്പൊരി എൻട്രി നടത്തി മമ്മൂട്ടി, നിറഞ്ഞാടി ധനുഷ്; 'ഓമി'ലെ കലക്കൻ ​ഗാനം എത്തി