രാഹുല്‍ രാജിന്‍റെ സംഗീതം; 'ഓട്ടം തുള്ളല്‍' പ്രൊമോ സോംഗ് എത്തി

Published : Sep 16, 2026, 10:17 PM IST
KHATRA Promo Song from Ottamthullal movie Rahul Raj

Synopsis

ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓട്ടംതുള്ളലി'ന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി.

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളല്‍ എന്ന ചിത്രത്തിന്‍റെ പ്രൊമോ സോംഗ് പുറത്തെത്തി. ഖത്‍രാ ഖത്‍രാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തു ആണ്. രാഹുല്‍ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മുത്തു, അനില രാജീവ്, സോണി മോഹന്‍, അജ്മല്‍ ഫാത്തിമ പര്‍വീണ്‍ എന്നിവര്‍ ചേര്‍ന്നാണ്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ. തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

വിജയരാഘവന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ. കെ. ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലത ദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശിറാമിൻ്റേതാണു തിരക്കഥ. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു. യുവതലമുറക്കാരുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രാഹുൽ രാജിൻ്റേതാണ് സംഗീതം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പിആര്‍ഒ വാഴൂർ ജോസ്.

PREV
Read more Articles on
click me!

Recommended Stories

ഒരിടവേളയ്ക്ക് ശേഷം 'ധനുഷ്കോടിയിലേക്ക്' വേണ്ടി പാട്ട് എഴുതി ശ്രീകുമാരൻ തമ്പി
ഉർവശി - ജോജു ജോര്‍ജ് ചിത്രം 'ആശ'യിലെ ലിറിക് ​വീഡിയോ റിലീസ് ചെയ്തു