അഹമ്മദ് കബീർ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ​ഗോവിന്ദ് വസന്തയാണ്.

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ പുതിയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ചങ്ക് കട്ടോളേ..' ​എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. ഗോവിന്ദ് വസന്തയ്ക്ക് ഒപ്പം ലൈക ജമാലും ചേർന്നാണ് ഈ പ്രണയ ​ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.

'മെനി മെനി ഹാപ്പി റിട്ടേൺസി'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് ആണ്. ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ, ദിലീഷ് പോത്തൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന റിലീസ് 'ബത്‌ലഹേം കുടുംബയൂണിറ്റിൻ്റെ' വൻ വിജയത്തിനു ശേഷമാണ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. 'ജൂൺ', 'മധുരം' എന്നീ സിനിമകൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന ഹിറ്റ് പരമ്പരയ്ക്കും ശേഷമാണ് അഹമ്മദ് കബീർ ഈ ചിത്രം ഒരുക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി തിരിച്ചെത്തുന്ന ഈ ചിത്രം, നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു റോം-കോം ചിത്രമായാണ് അണിയറയിലൊരുങ്ങുന്നത്. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസിൻ്റെ അച്ഛൻ കഥാപാത്രമായി ലാൽ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു.

Chanku Kattole | Many Many Happy Returns | Govind Vasantha | Ahammed Khabeer | Kalidas Jayaram

മങ്കി ബിസിനസിന്‍റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. '96', 'സോളോ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്. 'ആട്ടം' എന്ന സിനിമയിലൂടെ മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

അഹമ്മദ് കബീർ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ദൃശ്യമനോഹരമായ ഫ്രെയിമുകൾ സമ്മാനിച്ച ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ലിറിക്സ്: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ഡിജിബ്രിക്‌സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming