ചിമ്പുവിനൊപ്പം നൃത്തച്ചുവടുമായ് കല്യാണി പ്രിയദര്‍ശന്‍; 'മാനാട്' ലിറിക്ക് വീഡിയോ

Web Desk   | Asianet News
Published : Jun 21, 2021, 03:31 PM ISTUpdated : Jun 21, 2021, 03:34 PM IST
ചിമ്പുവിനൊപ്പം നൃത്തച്ചുവടുമായ് കല്യാണി പ്രിയദര്‍ശന്‍; 'മാനാട്' ലിറിക്ക് വീഡിയോ

Synopsis

മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച സിനിമകളിൽ ഒന്നാണ് ചിമ്പു നായകനായി എത്തുന്ന മാനാട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംഷയോടെയുമാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശൻ ആണ് നായിക. 

‘മെഹർസില’ എന്ന് തിടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയ്ക്കൊപ്പം റിസ്‌വാനും രാജ ഭാവതരിനയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വെങ്കട് പ്രഭുവാണ് മാനാട് സംവിധാനം ചെയ്യുന്നത്.

‌എ സ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഇതാദ്യമാണ് ചിമ്പുവും വെങ്കട് പ്രഭുവും ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി