Mahaan Song : റാപ് പാടി ധ്രുവ് വിക്രം; 'മഹാനി'ലെ വീഡിയോ ഗാനം

Published : Feb 09, 2022, 01:09 PM IST
Mahaan Song : റാപ് പാടി ധ്രുവ് വിക്രം; 'മഹാനി'ലെ വീഡിയോ ഗാനം

Synopsis

ആമസോണ്‍ പ്രൈമില്‍ നാളെ റിലീസ്

വിക്രവും (Vikram) മകന്‍ ധ്രുവ് വിക്രവും (Dhruv Vikram) സ്ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്നതിന്‍റെ പേരില്‍ പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ ലഭിച്ച ചിത്രമാണ് മഹാന്‍ (Mahaan). ഡയറക്റ്റ് ഒടിടി റിലീസ് ആയി നാളെ (ഫെബ്രുവരി 10) ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേത്ത് എത്തുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'മിസ്സിംഗ് മീ' എന്ന ഗാനം റാപ് സ്വഭാവത്തിലുള്ളതാണ്. തമിഴിലും ഇംഗ്ലീഷിലും വരികളുണ്ട്. വരികള്‍ എഴുതിയിരിക്കുന്നതും ആലാപനവും ധ്രുവ് വിക്രമാണ്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദ എന്നാണ് ധ്രുവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോബി സിംഹ, സിമ്രാന്‍, വാണി ഭോജന്‍, സാനന്ദ്, വേട്ടൈ മുത്തുകുമാര്‍, ദീപക് പരമേഷ്, ആടുകളം നരേന്‍, ഗജരാജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം എസ് എസ് ലളിത് കുമാര്‍ ആണ്. ശ്രയസ് കൃഷ്‍ണയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വിവക് ഹര്‍ഷന്‍, സംഘട്ടനം ദിനേശ് സുബ്ബരായന്‍.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്