Mahaveeryar : വീരഭദ്രന്റെ പ്രണയം പറഞ്ഞ ​ഗാനം; 'മഹാവീര്യറി'ലെ മനോഹര മെലഡി എത്തി

By Web TeamFirst Published Aug 7, 2022, 11:45 AM IST
Highlights

എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ തിരക്കഥ എഴുതിയിരിക്കുന്നത്.

ലയാള സിനിമയെ ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'മഹാവീര്യര്‍'(Mahaveeryar). ആസിഫ് അലി, നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ മനോഹരമായൊരു ​ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

'അനുരാ​ഗ മനം' എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രൻ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ​ഗാനരം​ഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. ലാല്‍ വേഷമിട്ട 'രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവി'ന് ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആസിഫ് അലി അവതരിപ്പിക്കുന്ന മന്ത്രി അങ്ങനെയൊരു പെണ്ണിനെ തേടി പുറപ്പെടുന്നു. ശേഷം സുന്ദരിയായ പെൺകുട്ടിയെ കണ്ടെത്തുകയും അവളെയും കൊണ്ട് രാജാവിനടുത്തേക്ക് എത്തുന്നതുമാണ് ഈ ​ഗാനരം​ഗം. ബികെ ഹരിനാരായണന്റെ വരികൾക്ക് രചനയും നിർമ്മാണവും ചെയ്തിരിക്കുന്നക് ഇഷാൻ ഛബ്രയാണ്. 

എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ തിരക്കഥ എഴുതിയിരിക്കുന്നത്. സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്‍ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി  ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിക്കുകയാണ് 'മഹാവീര്യര്‍' ചെയ്യുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. 

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയിരുന്നു. 

'സ്വന്തമായി സിനിമ വിജയിപ്പിക്കാനാകുമ്പോള്‍ നടികള്‍ക്ക് തുല്യവേതനം ആവശ്യപ്പെടാം': ധ്യാന്‍

click me!