
വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട് സംഗീത ലോകത്ത് തൻ്റേതായ സാന്നിധ്യം സൃഷ്ടിച്ച ഗായികയാണ് വൈക്കം വിജയലഷ്മി. നാടൻ ശീലുകളാണ് വിജയലക്ഷ്മിയുടെ ഹിറ്റുകളിൽ മുന്‍പന്തിയില്‍ നിൽക്കുന്നത്. ഇപ്പോഴിതാ ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തില്‍ വിജയലക്ഷ്മി ആലപിച്ച ഒരു ഗാനം ശ്രദ്ധ നേടുകയാണ്. മരം കൊത്തി വേഗത്തിൽ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെയാണ്. സംഗീതം രാഹുല്‍ രാജ്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നവ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ് ഈ ഗാനം. ഉടൻ തന്നെ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ സിറിയക്ക് ആലഞ്ചേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ. തനി നാടൻ കഥയെന്നാണ് അണിയറ ശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ കെ ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശിറാമിൻ്റേതാണു തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് അമൽ സി ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് അജി മസ്ക്കറ്റ്, മാനേജേഴ്സ് റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, പിആര്‍ഒ വാഴൂർ ജോസ്.