'വാത്തി റെയ്ഡ്'; വിജയ്‌യുടെ 'മാസ്റ്ററി'ലെ പാട്ടെത്തി

Published : Mar 14, 2020, 08:50 PM IST
'വാത്തി റെയ്ഡ്'; വിജയ്‌യുടെ 'മാസ്റ്ററി'ലെ പാട്ടെത്തി

Synopsis

വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്റെ പേരില്‍ പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്.  

വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ലെ മൂന്നാമത്തെ പാട്ട് പുറത്തെത്തി. 'വാത്തി റെയ്ഡ്' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവ് ആണ്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധും അറിവും ചേര്‍ന്നാണ് പാടിയിരിക്കുന്നതും.

'കൈതി'യുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാസ്റ്റര്‍'. ലോകേഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് നിര്‍മ്മാണം.

വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്റെ പേരില്‍ പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. മാളവിക മോഹനന്‍ ആണ് നായിക.ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി