'നായാട്ടിന് നരബലി'; മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിലെ വേടന്‍റെ പാട്ട്: വീഡിയോ

Published : Apr 18, 2021, 07:22 PM IST
'നായാട്ടിന് നരബലി'; മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിലെ വേടന്‍റെ പാട്ട്: വീഡിയോ

Synopsis

അടുത്തിടെ ശ്രദ്ധ നേടിയ മലയാളം റാപ്പര്‍ വേടന്‍ വരികളെഴുതി പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത ചിത്രമാണ് 'നായാട്ട്'. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അടുത്തിടെ ശ്രദ്ധ നേടിയ മലയാളം റാപ്പര്‍ വേടന്‍ വരികളെഴുതി പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്.

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ചാര്‍ലി' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി എത്തുന്നത്. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി