രാധാകൃഷ്ണ പ്രണയം പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് ‘രാധാമാധവം’

Web Desk   | Asianet News
Published : Apr 16, 2021, 03:26 PM IST
രാധാകൃഷ്ണ പ്രണയം പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് ‘രാധാമാധവം’

Synopsis

വിശ്വരൂപം എന്ന ചിത്രത്തിലെ ‘ഉന്നൈ കാണാമല്‍’ എന്ന ഗാനത്തിനാണ് കവർ പതിപ്പ് ഒരുക്കിയത്.

രാധാകൃഷ്ണ പ്രണയം പ്രേക്ഷകരിലേക്കെത്തിച്ച് ശ്രദ്ധ നേടി ‘രാധാമാധവം’ ഡാന്‍സ് കവര്‍ വീഡിയോ. രാധാകൃഷ്ണ പ്രണയത്തെ  മനോഹരമായി ആവിഷ്‌കരിച്ചിക്കുകയാണ് ഈ വീഡിയോയില്‍. വിഷ്ണു ജി നായരാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വിശ്വരൂപം എന്ന ചിത്രത്തിലെ ‘ഉന്നൈ കാണാമല്‍’ എന്ന ഗാനത്തിനാണ് കവർ പതിപ്പ് ഒരുക്കിയത്.

എറണാകുളം സ്വദേശിയായ കലാമണ്ഡലം അലൻ ബ്ലസീന അലക്സാണ്ടറും തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ നെൽസണും ആണ് ഉന്നൈ കാണാമൽ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ നൃത്തരംഗങ്ങൾ മനോഹരമാക്കിയത്. വിനായക് പിയും രാഹുൽ മുരളിയുമാണ് മാജിക്കൽ ഫോട്ടോ ഫാക്ടറിയുടെ ബാനറിൽ പുറത്തിറങ്ങിയ വീഡിയോയുടെ മനോഹരമായ ദൃശ്യങ്ങൾക്ക് പിന്നിൽ. പൂർണമായും നാഗഞ്ചേരി മനയിൽ ചിത്രീകരിച്ച നൃത്തരംഗത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷിബിൻ ഷാജിയാണ്. വസ്ത്രാലങ്കാരം സുചിത്ര ഷിനോബും മേക്കപ്പ് നിഷ ഓൽവിനുമാണ്.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി