ജഗതി ശ്രീകുമാര്‍ എന്‍റർടെയ്മെന്‍റ്സിന്‍റെ സംഗീത ആല്‍ബം ‘നിര്‍ഭയ’ പ്രകാശനം ചെയ്തു

Web Desk   | Asianet News
Published : Oct 25, 2020, 12:18 PM IST
ജഗതി ശ്രീകുമാര്‍ എന്‍റർടെയ്മെന്‍റ്സിന്‍റെ സംഗീത ആല്‍ബം ‘നിര്‍ഭയ’ പ്രകാശനം ചെയ്തു

Synopsis

ജഗതി ശ്രീകുമാറിന്‍റെ മകനും ജഗതി ശ്രീകുമാർ എന്‍റർടെയ്മെന്‍റ്സിന്‍റെ എം ഡിയുമായ രാജ് കുമാറും നിർഭയയിൽ അഭിനയിച്ചിട്ടുണ്ട്

ജഗതി ശ്രീകുമാർ എന്‍റർടെയ്മെന്‍റ്സിന്‍റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. 2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിധിനാണ് സംവിധാനം.

ആൽബത്തിന്‍റെ ഓൺലൈൻ മ്യൂസിക് ലോഞ്ച് സുരേഷ് ഗോപി എം പി നിർവ്വഹിച്ചു. നിർമ്മാതാവും നടനുമായ സുരേഷ് കുമാറും മേനക സുരേഷ്കുമാറും ചേർന്ന് ഡിവിഡി ലോഞ്ചും മ്യൂസിക്‌ ഡയറക്ടർ സ്റ്റീഫൻ ദേവസ്സി വെബ് സൈറ്റ് പ്രകാശനവും നിർവ്വഹിച്ചു. സായ് പ്രൊഡക്ഷൻസിന്‍റെ മാനേജിംഗ് ഡയറക്ടർമാരായ സതീഷ് കുമാർ, സായ് സുധാ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ജഗതി ശ്രീകുമാറിന്‍റെ മകനും ജഗതി ശ്രീകുമാർ എന്‍റർടെയ്മെന്‍റ്സിന്‍റെ എം ഡിയുമായ രാജ് കുമാറും നിർഭയയിൽ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി സിനിമ രംഗത്തും സജീവമായ സംവിധായൻ സിധിൻ, ജഗതി ശ്രീകുമാർ എഎന്‍റർടെയ്മെന്‍റ്സിന്‍റെ മാനേജിംഗ് പാർട്ണർ കൂടിയാണ്. ശ്രീകർ പ്രസാദാണ് നിർഭയയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

മുൻനിര ഛായാഗ്രഹകരിൽ ഒരാളായ ബിനേന്ദ്ര മേനോനാണ് കാമറ. ഗിരീഷ് നക്കോടിന്‍റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. സിനിമാ പിന്നണിഗായികയായ സുജാതയുടെ മകള്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ എന്‍റർടെയ്മെന്‍റ്സിന്‍റെ ബാനറിൽ സായ് പ്രൊഡക്ഷൻസാണ് നിർഭയ നിർമ്മിച്ചിരിക്കുന്നത്.

 

 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി