
തമിഴ് സിനിമയിലെ പുത്തന്‍ താരോദയമാണ് പ്രദീപ് രംഗനാഥന്‍. റൊമാന്‍റിക് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും കീര്‍ത്തീശ്വരന്‍ ആയിരുന്നു. ഒക്ടോബര്‍ 17 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച ബോക്സ് ഓഫീസ് വിജയം മാത്രമല്ല പ്രദീപ് രംഗനാഥന് ഒരു റെക്കോര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. 100 കോടി ക്ലബ്ബില്‍ ഈ ചിത്രവും എത്തിയതോടെ ഹാട്രിക് 100 കോടി ക്ലബ്ബ് നേട്ടം സ്വന്തമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം നായകനായ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഊരും ബ്ലഡ് എന്ന ഗാനത്തിന്‍റെ മൂവി വെര്‍ഷന്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
പാല്‍ ഡബ്ബയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും സായ് അഭ്യങ്കര്‍ ആണ്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയ ഒരു ടോട്ടൽ പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരുന്നു.
മുൻ പ്രദീപ് രംഗനാഥൻ സിനിമകള്‍ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ചേർത്തുവെച്ചിട്ടുണ്ട് ഡ്യൂഡ് എന്ന സിനിമയിലും. അതോടൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്ന രീതിയിലാണ് ചിത്രത്തിന് സ്വീകാര്യത ലഭിച്ചത്.
മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭരത് വിക്രമനാണ് നിർവ്വഹിച്ചിരിക്കുന്നത്.