'അസലായവളേ..'; 'ഖലീഫ'യിലെ വീഡിയോ ​ഗാനം പുറത്ത്, സം​ഗീതം ജേക്സ് ബിജോയ്

Published : Aug 25, 2026, 10:11 PM IST
Khalifa

Synopsis

പൃഥ്വിരാജ് സുകുമാരൻ നായകനായ 'ഖലീഫ'യിലെ 'അസലായവളേ' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകി സിദ് ശ്രീറാം ആലപിച്ച ഗാനമാണിത്.

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഖലീഫയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'അസലായവളേ..' എന്ന​ ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരുപിടി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന് മുത്തുവാണ് വരികൾ ഒരുക്കിയത്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേ‍ന്നാണ് ആലപിച്ചത്. മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ 'നരിവേട്ട'യിലെ 'മിന്നൽവള'യും 'ഇഷ്ഖ്'ലെ 'പറയുവാൻ' എന്ന ഗാനവും ‌ഇന്നും പ്രേക്ഷകരുടെ പ്ലേലിസ്റ്റിൽ മുൻ നിരയിലാണ്. ഈ കൂട്ടത്തിലേക്ക് 'ഖലീഫ'യിലെ പുതിയ ഗാനം കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഓ​ഗസ്റ്റ് 20ന് റിലീസ് ചെയ്ത ഖലീഫ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മോഹൻലാൽ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്. മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിൻ്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോണാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോയുടെതാണ് ചിത്രസംയോജനം.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്ടർസ്: ചേതൻ ഡിസൂസ- യാനിക് ബെൻ - ഫോണിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാ‍ർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനത് സേവിയർ.

PREV
Read more Articles on
click me!

Recommended Stories

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ ഉയർത്തെഴുന്നേറ്റ ‘യവന കഥയിൽ..’; മനംനിറഞ്ഞ് ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും
കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീത സംവിധാനം; 'നന്മയോണം' റിലീസായി