'കശ്‍മീരിന് ഈണം നീ'; 'സമാറ'യിലെ ആദ്യ വീഡിയോ ഗാനം എത്തി

Published : Jul 20, 2023, 11:33 PM IST
'കശ്‍മീരിന് ഈണം നീ'; 'സമാറ'യിലെ ആദ്യ വീഡിയോ ഗാനം എത്തി

Synopsis

ഓഗസ്റ്റ് നാലിന് മാജിക്‌ ഫ്രെയിംസ് തിയറ്ററുകളിൽ എത്തിക്കും

റഹ്‍മാന്‍ നായകനായി എത്തുന്ന സമാറ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് ദീപക് വാര്യർ ഈണം നൽകി അരവിന്ദ് നായർ ആലപിച്ച "കാശ്മീരിന് ഈണം നീ" എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ്  രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക്‌ ഫ്രെയിംസ് തിയറ്ററുകളിൽ എത്തിക്കും. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്‍മാന്‍, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഹിന്ദിയിൽ ബജ്‍റംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർ സർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.  

കുളു- മണാലി, ധർമ്മശാല, ജമ്മു കശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ ദീപക് വാരിയർ, എഡിറ്റർ ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ അരവിന്ദ് ബാബു , കോസ്റ്റ്യൂം മരിയ സിനു, കലാസംവിധാനം രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ,
മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ, വിതരണം മാജിക് ഫ്രെയിംസ്.

ALSO READ : 'മുറ്റത്തെ മുല്ല'; ഏഷ്യാനെറ്റിൽ പുതിയ പരമ്പര വരുന്നു

ഗാനം ഇവിടെ കാണാം

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്