നിരഞ്ജൻ, ആര്യ, ലിഷോയ്, വിശ്വം, ഗായത്രി പ്രിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു

ഏഷ്യാനെറ്റില്‍ ഒരു പുതിയ പരമ്പര കൂടി സംപ്രേഷണം ആരംഭിക്കുന്നു. മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. 

പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത്. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് മുറ്റത്തെ മുല്ല പറയുന്നത്.

പ്രശസ്ത ടെലിവിഷൻ താരങ്ങളായ നിരഞ്ജൻ, ആര്യ, ലിഷോയ്, വിശ്വം, ഗായത്രി പ്രിയ, അനന്ദു, ചിത്ര, കൂട്ടിക്കൽ ജയചന്ദ്രൻ, ബാലു മേനോൻ, രജനി മുരളി, രാജീവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റിൽ മുറ്റത്തെ മുല്ല ജൂലൈ 24 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് സംപ്രേഷണം ചെയ്യുന്നു.

ALSO READ : 'തമിഴ് ചിത്രങ്ങളില്‍ ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം'; പുതിയ നിബന്ധനകളുമായി ഫെഫ്‍സി

'മുറ്റത്തെ മുല്ല' പ്രൊമോ കാണാം