കവർ സോങുമായി ആർ.ജെ നീനു; വീഡിയോ

Published : Jun 24, 2020, 12:07 PM IST
കവർ സോങുമായി ആർ.ജെ നീനു; വീഡിയോ

Synopsis

 സംഗീതജ്ഞനും സൗണ്ട് എന്‍ജിനീയറുമായ സായ് പ്രകാശ് ആണ് ഗാനം ചിട്ടപ്പെടുത്തിയത്

സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, രംഭ, ഭാവന എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ്  ക്രോണിക് ബാച്ച്‌ലർ. 2003-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ശിലയില്‍ നിന്നും’ എന്ന ഗാനത്തിന് കവർ സോങ് ഒരുക്കിയിരിക്കുകയാണ് ആർ.ജെ നീനു. 

സിനിമയില്‍ ദീപക് ദേവ് ഈണമിട്ട് സുജാത ആലപിച്ച ഗാനമാണിത്. സംഗീതജ്ഞനും സൗണ്ട് എന്‍ജിനീയറുമായ സായ് പ്രകാശ് ആണ് ഗാനം ചിട്ടപ്പെടുത്തിയത്. ”നീ” എന്ന സംഗീത പരമ്പരയിലെ നീനു ആലപിച്ച ആദ്യ ഗാനമാണിത്.‍‌‌ മികച്ച പ്രതികരണമാണ് കവര്‍ സോങിന് ലഭിക്കുന്നത്. ആര്‍.ജെ നീനുവിന്റെ കവര്‍ സോങിനെ അഭിനന്ദിച്ച് ദീപക് ദേവും സുജാതയും രംഗത്തുവന്നിരുന്നു.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി