Adnan Sami : ഒരു പോസ്റ്റ് മാത്രം ബാക്കി; ദുരൂഹത ഉണർത്തി അദ്നാൻ സമിയുടെ 'വിട' പറച്ചിൽ

Published : Jul 20, 2022, 11:27 AM ISTUpdated : Jul 20, 2022, 11:59 AM IST
Adnan Sami : ഒരു പോസ്റ്റ് മാത്രം ബാക്കി; ദുരൂഹത ഉണർത്തി അദ്നാൻ സമിയുടെ 'വിട' പറച്ചിൽ

Synopsis

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് മാത്രം ബാക്കിയാക്കി മറ്റെല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ് അദ്നാൻ സമി.

ലോകമെമ്പാടും നിരവധി ആരാധകരുള്ള ​ഗായകനാണ് അദ്നാൻ സമി(Adnan Sami). സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം തന്റെ പുതിയ ​ഗാനങ്ങളെയും കുടുംബത്തെയും കുറിച്ചുള്ള പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇവയെല്ലാം തന്നെ ശ്രദ്ധനേടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് മാത്രം ബാക്കിയാക്കി മറ്റെല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ് അദ്നാൻ സമി.

'അൽവിദ' എന്നെഴുതിയിരിക്കുന്ന വീഡിയോ മാത്രമാണ് നിലവിൽ അദ്നാൻ സമിയുടെ ഇൻസ്റ്റാ​ഗ്രാമിൽ ഉള്ളത്. അൽവിദയുടെ അർത്ഥം വിട എന്നാണ്. പിന്നാലെ ആൽവിദ പുതിയ പാട്ടാണോ എന്ന് ചോദിക്കുന്നവരും എന്താണ് ബാക്കി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതെന്നും തിരക്കി നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. എന്തോ സംഭവിച്ചു എന്ന തരത്തിലും കമന്റുകളുണ്ട്. 

പാക്കിസ്ഥാനിൽ ജനിച്ച അദ്നാൻ സമി പഠിച്ചതും വളർന്നതുമെല്ലാം യു.കെയിലാണ്. 2016ലായിരുന്നു ഇദ്ദേഹത്തിന് ​ഇന്ത്യൻ പൗരത്വം ലഭിച്ചത്. 2019ൽ അദ്ദേഹം ശരീരഭാരം കുറച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. 200 കിലോയോളമായിരുന്നു അദ്നാൻ സമിയുടെ ശരീരഭാരം. ഇത് പിന്നീട് കുറയ്ക്കുക ആയിരുന്നു. ഭർദോ ഝോലി, ലിഫ്റ്റ് കരാ ദേ, സുൻ സരാ തുടങ്ങി നിരവധി ​ഗാനങ്ങളാണ് അദ്നാൻ സമിയുടെ ശബ്ദത്തിൽ സൂപ്പർ ഹിറ്റുകളായത്.

അദ്‌നാന്‍ സമി ആളാകെ മാറി; കാരണം ഇവളാണ്...

ഒരുകാലത്ത് അദ്‌നാന്‍ സമിയുടെ പാട്ടുകള്‍ യുവാക്കളെ അത്രമാത്രം ഭ്രമിപ്പിച്ചിരുന്നു. പ്രണയവും, വിരഹവും, വിഷാദവും ആഹ്ളാദവുമെല്ലാം അദ്‌നാന്‍ സമിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ അതിന്റെ പ്രത്യേകത വേറത്തന്നെയായി ആരാധകര്‍ കണ്ടു. അദ്ദേഹം തന്നെ പാടിയഭിനയിച്ച ആല്‍ബങ്ങള്‍ വലിയ ഹിറ്റുകളായി. 

 'റോക്കട്രി ദ നമ്പി എഫക്ട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്'. ആര്‍ മാധവന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും പ്രത്യേകതയുള്ള ചിത്രമായിരുന്നു 'റോക്കട്രി ദ നമ്പി എഫക്ട്'. ആര്‍ മാധവൻ തന്നെയായിരുന്നു ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിച്ചത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് ( Rocketry The Nambi effect).

ജൂലൈ 26 മുതലാണ് ചിത്രം ഓണ്‍ലൈനില്‍ സ്‍ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. സൂര്യ, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖരും 'റോക്കട്രി ദ നമ്പി എഫക്ടി'ന്റെ ഭാഗമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഹർഷവർദ്ധൻ രാമേശ്വറിന്‍റെ സംഗീതം; ഭാവന നായികയാവുന്ന 'അനോമി'യിലെ ആദ്യ ഗാനമെത്തി
മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ