Latest Videos

'എന്‍റെ ഹിന്ദു സഹോദരി സഹോദരന്മാരോട് മാപ്പ്': വിവാദ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ലക്കി അലി

By Asianet MalayalamFirst Published Apr 12, 2023, 11:06 AM IST
Highlights

ബ്രാഹ്മണന്മാര്‍ ഉണ്ടായത് അബ്രഹാം എന്ന വാക്കില്‍ നിന്നാണ് എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ലക്കി അലി ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. 

ദില്ലി: വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഹിന്ദു സഹോദരന്മാരോട് മാപ്പ് പറയുന്നു എന്ന പോസ്റ്റുമായി ഗായകന്‍ ലക്കി അലി. ബ്രാഹ്മണന്മാര്‍ ഉണ്ടായത് അബ്രഹാം എന്ന വാക്കില്‍ നിന്നാണ് എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ലക്കി അലി ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ച് ഗായകന്‍ മാപ്പ് പറഞ്ഞത്. 

"ബ്രാഹ്മണൻ' എന്ന പേര് വന്നത് 'ബ്രഹ്മ' എന്നതിൽ നിന്നാണ്, അത് 'അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്.. ബ്രാഹ്മണർ ഇബ്രാഹിമിന്റെ വംശപരമ്പരയാണ്. അലൈഹിസലാം... എല്ലാ രാഷ്ട്രങ്ങളുടെയും പിതാവ്. പിന്നെ എന്തിനാണ് എല്ലാവരു വെറുതെ വഴക്കിടുന്നത്" - എന്നായിരുന്നു ലക്കി അലിയുടെ ആദ്യ പോസ്റ്റ്.

എന്നാല്‍ ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെയാണ് താന്‍ പങ്കിട്ട പോസ്റ്റ് 64 കാരനായ ഗായകന്‍ പിന്‍വലിച്ചത്. ആര്‍ക്കെങ്കിലും കോപമോ വിഷമമോ ഉണ്ടാക്കാനല്ല താന്‍ പോസ്റ്റ് ഇട്ടതെന്ന് ലക്കി അലി വിശദീകരിക്കുന്നു. എല്ലാവരെയും ഒന്നിപ്പിക്കണം എന്നാണ് കരുതിയത്. 

പ്രിയപ്പെട്ടവരേ, എന്‍റെ മുന്‍പ് ഇട്ട പോസ്റ്റ് ഉണ്ടാക്കിയ വിവാദം ഞാന്‍ മനസിലാക്കുന്നു. എന്‍റെ ഉദ്ദേശം ആരിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക എന്നതായിരുന്നില്ല, അങ്ങനെയുണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു.   എല്ലാവരേയും ഒന്നിപ്പിക്കുക  എന്നതായിരുന്നു എന്റെ ഉദ്ദേശം. പക്ഷെ ഞാൻ ഉദ്ദേശിച്ച രീതിയിൽ അത് എങ്ങനെ സംഭവിച്ചില്ലെന്ന് ഞാന്‍ മനസിലാക്കുന്നു.

എന്‍റെ പല ഹിന്ദു സഹോദരീസഹോദരന്മാരെയും അത് വിഷമിപ്പിച്ചു എന്ന് അറിയുമ്പോഴാണ് ആ പദങ്ങള്‍ പ്രയോഗിക്കുന്ന സമയത്ത് ഞാന്‍ കൂടുതല്‍ ബോധവനായിരിക്കണം എന്ന് തോന്നിയത്. അതിന് ഞാൻ മാപ്പ് പറയുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു - ലക്കി അലിയുടെ അവസാനത്തെ പോസ്റ്റ് പറയുന്നു. 

'മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണമെന്നാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം'; വിജയരാഘവൻ

ശ്രീനിയേട്ടന്‍ അങ്ങനെയൊന്നും പറയരുതായിരുന്നുവെന്ന് സിദ്ദീഖ്

click me!