എനിക്ക് അതിനെക്കുറിച്ചൊന്നും ഒന്നും പറയാന്‍ തോന്നുന്നില്ല. ശരിക്കും അത് വേണ്ടിയിരുന്നില്ല എന്നാണ് തോന്നിയത്. 

കൊച്ചി: സമീപകാലത്ത് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ മൂര്‍ച്ചയുള്ളവയായിരുന്നു. പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് നായകനായി ആലോചിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്‍ താല്‍പര്യമില്ലായിരുന്നെന്നുമൊക്കെ ശ്രീനിവാസന്‍ പറഞ്ഞു. 

സമീപകാലത്ത് ഒരു വേദിയില്‍ വച്ച് കണ്ടപ്പോള്‍ മോഹന്‍ലാല്‍ തന്നെ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്റ്റര്‍ ആണെന്ന് മനസിലായെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിക്കും മോഹന്‍ലാലിനും ഇടയിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് നടന്‍ സിദ്ദീഖ്. 

എനിക്ക് അതിനെക്കുറിച്ചൊന്നും ഒന്നും പറയാന്‍ തോന്നുന്നില്ല. ശരിക്കും അത് വേണ്ടിയിരുന്നില്ല എന്നാണ് തോന്നിയത്. എന്തിനാണ് ശ്രീനിയേട്ടന്‍ ഇങ്ങനെയൊക്കെ പറയാന്‍ പോകുന്നത്. നമ്മളെല്ലാം ഇഷ്ടപ്പെടുന്നയാളാണ് ശ്രീനിയേട്ടന്‍ അദ്ദേഹത്തിന്‍റെ വായയില്‍ നിന്നും ആര്‍ക്കും വേദനയുണ്ടാക്കുന്ന കാര്യം വരുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. 

എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച പോയതാകും. മോഹന്‍ലാലും അത് വിഷയമാക്കിയില്ല. അത് അങ്ങനെ തേഞ്ഞു മാഞ്ഞ് പോട്ടെ എന്നാണ് എല്ലാവരും കരുതുന്നത്. ഇപ്പോള്‍ പറഞ്ഞ ഒരു വാക്കല്ലെ നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇവര്‍ ഉണ്ടാക്കിയ എത്രയോ നല്ല സിനിമകള്‍ ഉണ്ട്. പറഞ്ഞ കാര്യങ്ങളുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യാനുണ്ടല്ലോ. 

പ്രിയന്‍സാര്‍ അദ്ദേഹത്തിന്‍റെ സിനിമയില്‍ ഞാന്‍ സിനിമയിലെത്തി 30 കൊല്ലത്തിന് ശേഷമാണ് ഒരു വേഷം തരുന്നത്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോള്‍ എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസ എന്നാണ് പറഞ്ഞത്. അവിടെയും ശ്രീനിയേട്ടന്‍റെ ഡയലോഗ് അല്ലെ. - ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു. 

'ഞാനും സത്യനും സംസാരിച്ചിരുന്നു'; മോഹന്‍ലാലിനെതിരായ ശ്രീനിവാസന്‍റെ പ്രസ്താവനകളെക്കുറിച്ച് പ്രിയദര്‍ശന്‍

'ശ്രീനിയേട്ടന്‍റെ വാക്ക്, മമ്മൂക്കയുടെ ഓഫര്‍'; 'മറവത്തൂര്‍ കനവി'ന്‍റെ 25-ാം വര്‍ഷത്തില്‍ ലാല്‍ജോസ് പറയുന്നു