'എന്റെ പ്രചോദനം, 60 വയസായി ഇനി അധികം സമയമില്ലെന്ന് മമ്മി പറയും'; അമ്മയെ കുറിച്ച് റിമി ടോമി

Published : May 16, 2026, 04:19 PM IST
Rimi tomy

Synopsis

ഗായിക റിമി ടോമി തൻ്റെ കഴിവുകൾക്ക് പിന്നിൽ അമ്മയുടെ കുടുംബമാണെന്ന് പറയുന്നു. ഭർത്താവിൻ്റെ മരണശേഷം ഒറ്റപ്പെടൽ ഒഴിവാക്കാൻ, സ്വന്തം താൽപര്യപ്രകാരം നൃത്ത പരിപാടികളിൽ സജീവമാകുന്ന അമ്മയാണ് തൻ്റെ ഏറ്റവും വലിയ പ്രചോദനമെന്നും റിമി.

ലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയായി മാത്രമല്ല, അവതാരകയായും റിമി ടോമി മലയാളികളുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരത്തിന് ആരാധകർ ഏറെയാണ്. റിമി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കും പ്രോഗ്രാം വീഡിയോകൾക്കും താഴെ വരുന്ന കമന്റുകൾ തന്നെ അതിന് ഉദാഹരണമാണ്. റിമിയെപ്പോലെ തന്നെ റിമിയുടെ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിലൂടെയും വ്ളോഗുകളിലൂടെയും ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടെ തന്റെ അമ്മയെക്കുറിച്ച് റിമി ടോമി പറഞ്ഞ കാര്യങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

''എനിക്ക് കിട്ടിയിരിക്കുന്ന പാട്ട്, ഡാൻസ്, തമാശ എല്ലാം മമ്മിയുടെ കുടുംബത്തിൽ നിന്നാണ്. ഞാൻ എന്തൊക്കെ ചെയ്യുന്നുവോ അതിന്റെ സകല ഉത്തരവാദിത്വവും എന്റെ അമ്മയ്ക്ക് മാത്രമുള്ളതാണ്. നിങ്ങൾ എന്നെ മാത്രം പറഞ്ഞാൽ പോരാ'', റിമി തമാശരൂപേണ പറഞ്ഞു. പല കാര്യങ്ങൾക്കും അമ്മയാണ് തന്റെ പ്രചോദനമെന്നും റിമി പറയുന്നു.

''മമ്മി ഇപ്പോൾ ചെയ്യുന്ന ചില കാര്യങ്ങൾ എനിക്ക് ഒരുപാട് പ്രചോദനമാകുന്നുണ്ട്. പപ്പ മരിച്ചു. മമ്മിയുടെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞു. വീട്ടിൽ കൊച്ചുമക്കൾ അടക്കം എല്ലാവരുമുണ്ട്. പെട്ടന്ന് എല്ലാവരും ജോലിയും മറ്റുമായി അവരവരുടെ വഴക്ക് പോയി കഴിഞ്ഞാൽ മമ്മി തനിച്ചാകും. ഒറ്റപ്പെടൽ വന്നെന്ന് തോന്നി കഴിഞ്ഞാൽ ഡാൻസ് പ്രോഗ്രാം ഒന്നുമില്ലെങ്കിലും ഏതെങ്കിലും ഒരു ഡാൻസ് ടീച്ചറെ വിളിച്ച് എവിടെ എങ്കിലും ഒരു പരിപാടിയുണ്ടോയെന്ന് അങ്ങോട്ട് ചോദിച്ചിട്ട് ഞാനും പങ്കെടുക്കാമെന്നു പറയും. മമ്മിയുടെ ആ ഉത്സാഹം എനിക്ക് ഇഷ്ടമാണ്. സ്റ്റേജ് ഷോകൾ ഒരുപാട് കിട്ടുമെന്ന് കരുതിയൊന്നുമല്ല മമ്മി പോകുന്നത്. അങ്ങോട്ട് പൈസ മുടക്കി പോകുന്നത് ഒരു ആഗ്രഹത്തിന്റെ പുറത്താണ്. ഇനി സമയം ഇല്ലെന്നാണ് മമ്മി പറയുന്നത്. അറുപതായി ഇനി എനിക്ക് അധികം സമയമില്ല എന്നൊക്കെ പറയും. ഒറ്റ ദിവസം പോലും കളയാനില്ല എന്നൊക്കെയാണ് മമ്മി പറയാറുള്ളത്. മമ്മിക്കുള്ള ആ ഒരു സ്പരിറ്റ് നമുക്ക് എല്ലാവർക്കും വേണം'', എന്ന് റിമി ടോമി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'സെരിപ്പ് കയട്ടി അടിച്ചിരിക്കണം', സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് പാർട്ടി ക്ലാസ് എടുക്കണം: രൂക്ഷ പ്രതികരണവുമായി ചിന്മയി
കയാല്‍ ചന്ദ്രനൊപ്പം മലയാളി നായികമാര്‍; 'സിന്‍ഗ'യിലെ വീഡിയോ ഗാനം എത്തി