
കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ഏറ്റെടുത്ത ഫഹദ് ഫാസിൽ ചിത്രമായിരുന്നു ആവേശം. വൻ ബോക്സ് ഓഫീസ് കളക്ഷൻ അടക്കം സ്വന്തമാക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ‘ഇലുമിനാറ്റി’ സോംങ്. ഈ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. തതവസരത്തിൽ ആണ് നടിയും ഗായികയുമായ ആൻഡ്രിയ 'ഇലുമിനാറ്റി' ആലപിക്കുന്നത്. ഈ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു സ്റ്റേജ് ഷോയിലാണ് ആൻഡ്രി ‘ഇലുമിനാറ്റി’ പാടുന്നത്. തീർത്തും വ്യത്യസ്തമായ രീതിയിലുള്ള ആൻഡ്രിയയുടെ ആലാപനത്തിന് വൻ ട്രോളുകളുകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ‘അംബാനെ അത് ഓഫ് ചെയ്, ലേ ഫഹദ് അന്നയും റസൂലും ഓർത്ത് ഞാൻ ക്ഷമിക്കുന്നു, എന്ത് തെറ്റാണ് ഞങ്ങടെ രംഗണ്ണൻ നിങ്ങളോട് ചെയ്തേ പെണ്ണും പിള്ളേ, രംഗണ്ണൻ മരിച്ചു.. അല്ലാ ആൻഡ്രിയ കൊന്നു, രംഗണ്ണനോട് എന്തോ ദേഷ്യം ഉണ്ടെന്ന് തോനുന്നു, എയറിൽ നിന്ന് ശൂന്യകാശത്തേക്ക്‘, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനമാണ് ഇലുമിനാറ്റി. ഡബ്സിയായിരുന്നു ആലാപനം. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഈ ഗാനം റിലീസ് ചെയ്ത വേളയിൽ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിന്ന ഗാനമാണിത്. ഇന്നും ആളുകൾ കൂടുന്നിടത്ത് രംഗണ്ണന്റെ ഈ ഗാനം ആവേശം നിറയ്ക്കുന്നുണ്ട്. 2024 ഏപ്രിലിൽ ജിത്തു മാധവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ കൂടാതെ ഹിപ്‌സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ്, സജിൻ ഗോപു എന്നിവർക്കൊപ്പം മിഥുട്ടിയും മൻസൂർ അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 150 കോടിയായിരുന്നു ചിത്രം ആഗോളതലത്തിൽ നേടിയത്.