അല്‍ഫോന്‍സിന്‍റെ മനോഹര ഈണം; 'സുന്ദരി ഗാര്‍ഡന്‍സി'ലെ ഗാനമെത്തി

Published : Sep 03, 2022, 11:38 PM IST
അല്‍ഫോന്‍സിന്‍റെ മനോഹര ഈണം; 'സുന്ദരി ഗാര്‍ഡന്‍സി'ലെ ഗാനമെത്തി

Synopsis

നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ​ഗാര്‍ഡന്‍സ് എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. സൂര്യാംശമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യര്‍ ആണ്. 

നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. ഡയറക്ട് ഒടിടി റിലീസ് ആയി സെപ്റ്റംബര്‍ 2 ന് സോണി ലിവിലൂടെ ആയിരുന്നു റിലീസ്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്, എഡിറ്റിംഗ് സജിത്ത് ഉണ്ണികൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്.

ALSO READ : ദുല്‍ഖറിന് കൈയടിച്ച് ബോളിവുഡ് പ്രേക്ഷകര്‍; വന്‍ മൗത്ത് പബ്ലിസിറ്റി നേടി 'സീതാ രാമം' ഹിന്ദി പതിപ്പ്

ഗൗതമന്‍റെ രഥമാണ് നീരജ് മാധവിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി സിരീസ് ആയ 'ഫീല്‍സ് ലൈക്ക് ഇഷ്‍കി'ലെ ഒരു ഭാഗത്തിലും നായകനായിരുന്നു നീരജ്. നവാഗതനായ വിനയ് ജോസിന്‍റെ പാതിരാ കുര്‍ബാന, അനുജന്‍ നവനീത് മാധവ് സംവിധാനം ചെയ്യുന്ന എന്നിലെ വില്ലന്‍ എന്നിവയാണ് മലയാളത്തില്‍ നീരജിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. തമിഴില്‍ ഗൗതം മേനോന്‍റെ ചിലംബരശന്‍ ചിത്രം 'വെന്ത് തനിന്തത് കാടി'ലും ഒരു പ്രധാന വേഷത്തില്‍ നീരജ് എത്തുന്നുണ്ട്. അതേസമയം ഒടിടി റിലീസ് ആയി എത്തിയ സൂരറൈ പോട്ര് ആണ് അപര്‍ണ ബാലമുരളിയുടെ അവസാനമെത്തിയ ശ്രദ്ധേയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു അപര്‍ണ. നവാ​ഗതനായ സുധീഷ് രാമചന്ദ്രന്‍റെ ഇനി ഉത്തരം, ബ്ലെസിയുടെ ആടുജീവിതം, ഉണ്ണി മുകുന്ദനൊപ്പമെത്തുന്ന ചിത്രം, തമിഴില്‍ അശോക് സെല്‍വന്‍, കാര്‍ത്തി എന്നിവര്‍ നായകരാവുന്ന രണ്ട് ചിത്രങ്ങള്‍ തുടങ്ങി നിരവധി പ്രോജക്റ്റുകള്‍ അപര്‍ണയുടേതായി പുറത്തുവരാനുണ്ട്.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്