മലബാറിൻ്റെ ലാളിത്യവും മനോഹാരിതയും; സുരേഷ് ​ഗോപിയുടെ 'മേ ഹും മൂസ'യിലെ പാട്ടെത്തി

Published : Aug 27, 2022, 07:10 PM IST
മലബാറിൻ്റെ ലാളിത്യവും മനോഹാരിതയും; സുരേഷ് ​ഗോപിയുടെ 'മേ ഹും മൂസ'യിലെ പാട്ടെത്തി

Synopsis

മലയാള നാടിൻ്റെ, മലമ്പാറിൻ്റെ ലാളിത്യവും മനോഹാരിതയും തുളുമ്പുന്ന രീതിയിലാണ് ​ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രമാണ് മേ ഹും മൂസ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത്  ശ്രീനാഥ് ശിവശങ്കരൻ ആണ്. ബിജിബാലും ജിൻഷ കെ നാണുവും ചേർന്നാണ് മനോഹരമായ മെലഡി പാടിയിരിക്കുന്നത്. 

മലയാള നാടിൻ്റെ, മലമ്പാറിൻ്റെ ലാളിത്യവും മനോഹാരിതയും തുളുമ്പുന്ന രീതിയിലാണ് ​ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സുരേഷ് ​ഗോപി, ഹരീഷ് കണാരൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും ​ഗാന രം​ഗത്ത് കടന്നു വരുന്നുണ്ട്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ'. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു അവതരിപ്പിക്കുന്നത്. 

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്. 

ജ​ഗതിക്ക് ഓണക്കോടി സമ്മാനിച്ച് സുരേഷ് ​ഗോപി: വീഡിയോ

പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റുബിഷ് റെയ്ൻ ആണ് രചന നിർവ്വഹിക്കുന്നത്. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരൻ', വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, വാഴൂർ ജോസ്.

PREV
Read more Articles on
click me!

Recommended Stories

മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ
മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ