
ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് എന്ന ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തെത്തി. ഗാനം എന്നതിനപ്പുറം ഒരു ആക്ഷന്‍ സീക്വന്‍സിലെ പശ്ചാത്തല സംഗീതം പോലെ വരുന്ന പാട്ടാണ് ഇത്. ആക്ഷന്‍ രംഗങ്ങളില്‍ എപ്പോഴും മികവ് പുലര്‍ത്താറുള്ള ജോജു ജോര്‍ജിന്‍റെ അനായാസമുള്ള ഫൈറ്റ് രംഗം ഇതില്‍ കാണാം. തല മേലെ വരവോ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സാം സി എസിന്‍റേതാണ് സംഗീതം. സാം തന്നെയാണ് പാടിയിരിക്കുന്നതും. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് ആദ്യമായാണ് നായകനാവുന്നത്.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന ചിത്രമാണിത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കിയത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി, ഛായാഗ്രഹണം എസ് ശരവണൻ, സംഗീതം സാം സി എസ്, എഡിറ്റർ ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ് റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേർസ് ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പിആർഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ഹരി തിരുമല, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്ഫോർത്ത്, ഡിസൈൻസ് യെല്ലോടൂത്ത്സ്, റോക്കറ്റ് സയൻസ്.