'തോട്ടുവരമ്പു കീഴെ'; വെബ് സിരീസ് 'ഒരിടത്ത് ഒരിടത്തി'ലെ തമിഴ് ഗാനം

Published : May 22, 2021, 12:12 AM IST
'തോട്ടുവരമ്പു കീഴെ'; വെബ് സിരീസ് 'ഒരിടത്ത് ഒരിടത്തി'ലെ തമിഴ് ഗാനം

Synopsis

സതീഷ് കെയുടെ രചനയില്‍ സച്ചിന്‍ രാജ് ആണ് 'ഒരിടത്ത് ഒരിടത്തി'ന്‍റെ സംവിധാനം

'ഒതളങ്ങ തുരുത്ത്' എന്ന ജനപ്രിയ വെബ് സിരിസീലൂടെ ശ്രദ്ധേയരായ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച പുതിയ സിരീസ് ആണ് 'ഒരിടത്ത് ഒരിടത്ത്'. സിരീസിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഉള്‍പ്പെട്ട ഒരു തമിഴ് ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. 'തോട്ടുവരമ്പു കീഴെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ലാവണ്യയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അനു ബി ഐവര്‍. അനു ബി ഐവറിനൊപ്പം ഗസലും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. 

സതീഷ് കെയുടെ രചനയില്‍ സച്ചിന്‍ രാജ് ആണ് 'ഒരിടത്ത് ഒരിടത്തി'ന്‍റെ സംവിധാനം. ഛായാഗ്രഹണം കിരണ്‍ നുപിറ്റല്‍. നേരത്തെ ഒതളങ്ങ തുരുത്തിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് കിരണ്‍ ആയിരുന്നു. ജയേഷ് ജനാര്‍ദ്ദനന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍, മൃദുല്‍ എസ് മുകേഷ്, ചിന്നു ബി, നവനീത ആമി, ഗോപിക ജയരാജ്, സന്തോഷ് മണപ്പള്ളി, സന്ദീപ് എം പി, ചിന്ദുരാജ് തുടങ്ങിയവരാണ് സിരീസില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ
വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'