അരങ്ങേറ്റത്തില്‍ കൈയടി നേടിയ വിസ്‍മയ; 'തുടക്കം' സക്സസ് ട്രെയ്‍ലര്‍ എത്തി

Published : Aug 21, 2026, 10:10 PM IST
Thudakkam Success Trailer Mohanlal Vismaya Mohanlal

Synopsis

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് വിസ്മയ അരങ്ങേറിയത്

വിസ്മയ മോഹന്‍ലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിന്‍റെ സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന ഹൈപ്പില്‍ എത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം ഈ മാസം ഏഴാം തീയതിയാണ് തിയറ്ററുകളില്‍ എത്തിയത്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ടായിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിഷിന്‍റെ പ്രകടനത്തിനും കൈയടി ലഭിച്ചിരുന്നു. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.

ആദ്യ ദിനം മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് തുടര്‍ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണവും ലഭിച്ചു. എന്നാല്‍ വിസ്മയ മോഹന്‍ലാലിനും ആശിശ് ജോ ആന്‍റണിക്കും കൈയടി ലഭിച്ചിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 41 കോടിയാണ് ചിത്രം നേടിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 25 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 16 കോടിയും.

PREV
Read more Articles on
click me!

Recommended Stories

'നീളുമീ പാതയില്‍'; സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മധുരമീ ജീവിത'ത്തിലെ ഗാനമെത്തി
വരികളിലും സം​ഗീതത്തിലും പ്രണയവും ഓര്‍മ്മകളും; ആസ്വാദകപ്രീതി നേടി സംഗീത ആല്‍ബം 'ഇന്നും'