ജി വി പ്രകാശ് കുമാറിന്‍റെ സംഗീതം; സൂരി ചിത്രം 'മണ്ടാടി'യിലെ ഗാനം എത്തി

Published : Aug 16, 2026, 10:14 AM IST
Usure Needhan Pulla Lyrical Video song from MANDAADI movie Soori

Synopsis

നടൻ സൂരി നായകനാകുന്ന 'മണ്ടാടി' എന്ന തമിഴ് ചിത്രത്തിലെ 'ഉസുരെ നീതാന്‍ പുള്ള' എന്ന ലിറിക്കൽ ഗാനം പുറത്തിറങ്ങി

തമിഴ് നടൻ സൂരി നായകനായി എത്തുന്ന മണ്ടാടി എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തെത്തി. ഉസുരെ നീതാന്‍ പുള്ള എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജയശ്രീ മതിമാരനാണ്. സംഗീതം ജി വി പ്രകാശ് കുമാര്‍, ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും സഞ്ജന കല്‍മഞ്ജെയും. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ചിത്രം സെപ്റ്റംബർ 4ന് തിയറ്ററുകളിൽ എത്തും. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, സെൽഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്.

ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

ബാനർ ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവും മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ, നിർമ്മാതാവ് എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ വെട്രിമാരൻ, സഹനിർമ്മാതാവ് വി മണികണ്ഠൻ, ഛായാഗ്രാഹകന്‍ എസ് ആർ കതിർ, എഡിറ്റർ പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ആസ്വാദകപ്രീതി നേടി വൈക്കം വിജയലക്ഷ്മി; 'ഓട്ടം തുള്ളലി'ലെ ഗാനത്തിന് വന്‍ വരവേല്‍പ്പ്
പുതിയ സംഗീത സംവിധായകനെ പരിചയപ്പെടുത്തി രഞ്ജിത്ത്; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി