മെലഡിയുമായി രാഹുല്‍ സുബ്രഹ്മണ്യം; 'സെയ്ഫി'ലെ പാട്ടെത്തി

Published : Sep 20, 2019, 10:29 PM IST
മെലഡിയുമായി രാഹുല്‍ സുബ്രഹ്മണ്യം; 'സെയ്ഫി'ലെ പാട്ടെത്തി

Synopsis

'വാനവില്ലെന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നെട്ടായിക്കോട് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യം. കെ എസ് ഹരിശങ്കര്‍ പാടിയിരിക്കുന്നു.

സിജു വില്‍സണും അനുശ്രീയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സെയ്ഫി'ലെ വീഡിയോ സോംഗ് പുറത്തെത്തി. 'വാനവില്ലെന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നെട്ടായിക്കോട് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യം. കെ എസ് ഹരിശങ്കര്‍ പാടിയിരിക്കുന്നു.

പ്രദീപ് കാളിപുരയത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാജി പല്ലാരിമംഗലമാണ്. ഷാജി പല്ലാരിമംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രശാന്ത് അലക്‌സ്, അജി ജോണ്‍, അപര്‍ണ ഗോപിനാഥ്, ഹരീഷ് പേരടി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി