'വെണ്ണിലാവ് പെയ്തലിഞ്ഞ'; 'ഇട്ടിമാണി'യിലെ വീഡിയോ ഗാനം

Published : Sep 28, 2019, 05:17 PM IST
'വെണ്ണിലാവ് പെയ്തലിഞ്ഞ'; 'ഇട്ടിമാണി'യിലെ വീഡിയോ ഗാനം

Synopsis

'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യിലെ പാട്ട്. കൈലാസ് മേനോന്റെ സംഗീതം.  

മോഹന്‍ലാലിന്റെ ഓണച്ചിത്രമായി തീയേറ്ററുകളിലെത്തിയ 'ഇട്ടിമാണി: മേഡ് ഇന്‍ ചൈന'യിലെ പുതിയ വീഡിയോ ഗാനം എത്തി. 'വെണ്ണിലാവ് പെയ്തലിഞ്ഞ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം കൈലാസ് മേനോന്‍. നജീം അര്‍ഷാദ്, ഹരിശങ്കര്‍ കെ എസ്, മഞ്ജരി, ദേവിക സൂര്യപ്രകാശ് എന്നിവര്‍ പാടിയിരിക്കുന്നു. 

തൃശൂര്‍ പശ്ചാത്തലമാക്കിയ സിനിമയാണ് 'ഇട്ടിമാണി'. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് ഇത്. പത്മരാജന്‍ സംവിധാനം ചെയ്ത 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. 

ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവരാണ് 'ഇട്ടിമാണി'യിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ഷാജി.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി