വിജയ് സേതുപതിയുടെ 'ബത്ത'യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു

Published : Sep 24, 2026, 02:14 PM IST
Baththa

Synopsis

ആറ്റ്‌ലി അവതരിപ്പിച്ച് ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം 'ബത്ത'യിലെ പുതിയ ഗാനം പുറത്തിറങ്ങി. സായ് അഭ്യങ്കറാണ് സംഗീതം. ലിജോമോൾ ജോസ് നായികയാകുന്ന ചിത്രം 2026 ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യും.

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബത്ത' (Baththa)യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. സായ് അഭ്യങ്കർ ആണ് ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. കെ കെ നഗർ ഗാന ജീവ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ആലാപനം. അച്ഛൻ- മകൾ ബന്ധം പറയുന്നതാണ് ​ഗാനമെന്നാണ് സൂചന.

ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മലയാളി നടി ലിജോമോൾ ജോസാണ് നായികയായി എത്തുന്നത്. ചിത്രം 2026 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ബത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പടത്തിന്റെ പേര് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇഞ്ചി വെള്ളം എന്നാണ് ചിത്രത്തിന്‍റെ പേര്. 2027 ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. മണി രത്നത്തിന്‍റെ 2018 ചിത്രം ചെക്ക ചിവന്ത വാനത്തില്‍ വിജയ് സേതുപതി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ ദിവസം ആരംഭിച്ച ബിഗ് ബോസ് തമിഴിന്‍റെ അവതാരകന്‍ എന്നതിനൊപ്പം മറ്റ് സിനിമാ തിരക്കുകളിലുമാണ് വിജയ് സേതുപതി. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്ലം ഡോഗ്, ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പോക്കറ്റ് നോവല്‍, ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം, രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന ഫര്‍സി 2 എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിലുള്ള മറ്റ് പ്രോജക്റ്റുകള്‍.

PREV
Read more Articles on
click me!

Recommended Stories

'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഒരു കൊച്ചുതണുപ്പ്' സോം​ഗ് പുറത്തുവിട്ടു
രാഹുല്‍ രാജിന്‍റെ സംഗീതം; 'ഓട്ടം തുള്ളല്‍' പ്രൊമോ സോംഗ് എത്തി