കെ-പോപ്പിലെ സിംഹാസനം തിരിച്ചുപിടിക്കാൻ വൈജി; ബിഗ് ബാങ്ങിന്റെ മാസ്സ് എൻട്രിയും പുതിയ ഗ്രൂപ്പുകളുടെ വരവും!

Published : Mar 06, 2026, 03:17 PM IST
YG

Synopsis

കെ-പോപ്പ് ലോകം അടക്കിവാണിരുന്ന വൈജി എന്റർടൈൻമെന്റ് തങ്ങളുടെ മുപ്പതാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നത് വെറുമൊരു ആഘോഷമായല്ല, മറിച്ച് തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള പടപ്പുറപ്പാടായാണ്. സ്ഥാപകൻ യാങ് ഹ്യുൻ-സുക് നേരിട്ട് പുറത്തുവിട്ട പുതിയ പദ്ധതികൾ..YG is prepping a new boy group for late 2026

30 വർഷത്തെ കെ-പോപ്പ് പാരമ്പര്യം ആഘോഷിക്കുന്ന വൈജി എന്റർടൈൻമെന്റ്, ബിഗ് ബിഗ്ബാംങ്ങിന്റെ തിരിച്ചുവരവോടെ തങ്ങളുടെ മുപ്പതാം വാർഷികം അവിസ്മരണീയമാക്കാൻ ഒരുങ്ങുന്നു. ഹിപ്-ഹോപ്പ് സംഗീതത്തിലൂടെ ആഗോളതലത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ കമ്പനി, തങ്ങളുടെ വരാനിരിക്കുന്ന വമ്പൻ പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബിഗ് ബിഗ്ബാംങ്ങിന്റെ രാജകീയ മടക്കയാത്ര

വൈജി എന്റർടൈൻമെന്റിന്റെ സ്ഥാപകൻ യാങ് ഹ്യൂൺ സുക് പുറത്തുവിട്ട '2026 YG PLAN' വീഡിയോയിലാണ് സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനമുള്ളത്. അരങ്ങേറ്റത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, കെ-പോപ്പിലെ ഇതിഹാസങ്ങളായ ബിഗ്ബാംഗ് വീണ്ടും വേദിയിലെത്തും. നിലവിൽ ജി-ഡ്രാഗൺ, കിം തേ-യോൻ, ഡേസങ് എന്നീ അംഗങ്ങൾ വ്യത്യസ്ത ഏജൻസികളിലാണെങ്കിലും, ബിഗ്ബാംഗ് എന്ന പേരിൽ വൈജിക്ക് കീഴിൽ സംഗീത പരിപാടികൾ നടത്താൻ ഇവർ സമ്മതിച്ചിട്ടുണ്ട്.

ബേബി മോൺസ്റ്ററും ട്രഷറും; പുതിയ കുതിപ്പിന് വൈജി

പുതിയ തലമുറയിലെ ബാൻഡുകൾക്കും വൈജി വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ വർഷം രണ്ട് ആൽബങ്ങളും വലിയൊരു വേൾഡ് ടൂറുമാണ് ഗേൾ ഗ്രൂപ്പായ ബേബി മോൺസ്റ്ററിനായി കാത്തിരിക്കുന്നത്. ബോയ് ബാൻഡായ ട്രഷർ (TREASURE) ജൂണിൽ പുതിയ മിനി ആൽബവുമായി എത്തും. തങ്ങളുടെ തനതായ ഹിപ്-ഹോപ്പ് ശൈലിയിലേക്ക് ട്രഷർ മടങ്ങിയെത്തുമെന്നത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.

കൂടാതെ, ഈ വർഷം തന്നെ പുതിയൊരു ബോയ് ഗ്രൂപ്പിന്റെ അരങ്ങേറ്റവും വൈജി പ്ലാൻ ചെയ്യുന്നുണ്ട്. 'നെക്സ്റ്റ് മോൺസ്റ്റർ' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന നാലംഗ ഗേൾ ഗ്രൂപ്പിലെ ബാക്കി അംഗങ്ങളെയും ഉടൻ വെളിപ്പെടുത്തും.

30 വർഷത്തെ ചരിത്രവും പ്രതിസന്ധികളും

1996-ൽ യാങ് ഹ്യൂൻ-സുക് സ്ഥാപിച്ച വൈജി എന്റർടൈൻമെന്റ്, ഹിപ്-ഹോപ്പിനെ കൊറിയൻ മുഖ്യധാരയിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. Jinusean, ബിഗ്ബാംഗ്, 2NE1, വിന്നർ, ഐക്കോൺ എന്നിവരിലൂടെ വളർന്ന കമ്പനി, ബ്ലാക്ക് പിങ്ക് എന്ന ലോകപ്രശസ്ത ബാൻഡിലൂടെ ആഗോള തലത്തിൽ കെ-പോപ്പിന്റെ കരുത്ത് തെളിയിച്ചു. എന്നാൽ 2019-ൽ ഉണ്ടായ 'ബേണിംഗ് സൺ' വിവാദങ്ങളും മയക്കുമരുന്ന് സംബന്ധിച്ച ആരോപണങ്ങളും കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. എങ്കിലും, ട്രഷർ, ബേബി മോൺസ്റ്റർ തുടങ്ങിയ പുതിയ ബാൻഡുകളിലൂടെയും ബ്ലാക്ക് പിങ്കിന്റെ ആഗോള സ്വാധീനത്തിലൂടെയും വൈജി തങ്ങളുടെ പ്രതാപം വീണ്ടെടുക്കുകയാണിപ്പോൾ.

സംഗീത ലോകത്തെ തങ്ങളുടെ മൂന്ന് പതിറ്റാണ്ടുകൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്ന വൈജി, ബിഗ് ബാങ്ങിന്റെ തിരിച്ചുവരവിലൂടെ പഴയ പാരമ്പര്യവും പുതിയ ബാൻഡുകളിലൂടെ ഭാവിയിലേക്കുള്ള ചുവടുവെപ്പും ഒരേപോലെ ലക്ഷ്യം വെക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'എം ജി അണ്ണാ.. സൂപ്പർ സ്റ്റാറിനെ പോലെ' എന്ന് ആരാധകൻ; 'മേക്കപ്പ് ആണ് കുഞ്ഞേന്ന്' മറുപടി-വൈറൽ
'ചിക്കിനി ചമേലി പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, അതിന് കാരണമുണ്ട്..'; തുറന്നുപറഞ്ഞ് ശ്രേയ ഘോഷാൽ