വിവിധ ലുക്കുകളില്‍ സല്‍മാന്‍ ഖാന്‍; ഭാരതിലെ ഏറ്റവും പുതിയ ഗാനം കാണാം

Published : May 17, 2019, 06:41 PM IST
വിവിധ ലുക്കുകളില്‍ സല്‍മാന്‍ ഖാന്‍;   ഭാരതിലെ ഏറ്റവും പുതിയ ഗാനം കാണാം

Synopsis

'സിന്ധാ ഹൂ മേം തുജ്മേം' എന്നു തുടങ്ങുന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.   

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രമാണ് ഭാരത്. കഴിഞ്ഞ ദിവസം പുറത്തു വന്ന സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്‍റെ  പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ട്രെയിലറും നേരത്തെ വൈറലായിരുന്നു. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'സിന്ധാ ഹൂ മേം തുജ്മേം' എന്നു തുടങ്ങുന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. 

ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അലി അബാസ് സഫര്‍ സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഭാരതിന് ഉണ്ട്. ചിത്രത്തില്‍ കത്രീന കൈഫിനൊപ്പം ദിഷ പാറ്റാനി, തബു എന്നിവരും നായികമാരായി എത്തുന്നു. വിശാല്‍ ശേഖര്‍ ടീമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജൂണ്‍ 5 നാണ് ചിത്രം തിയേറ്ററിലേക്ക് എത്തുക. 

ഗാനം കാണാം

 

 

PREV
click me!

Recommended Stories

ഗോകുല്‍ പണിക്കരുടെ സംഗീതം; 'ഇനിയും' എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി
ജോസ് ഫ്രാങ്ക്ളിന്‍റെ സംഗീതം; 'ഐസിയു'വിലെ ഗാനം പുറത്തിറക്കി മമ്മൂട്ടി